ദുബായിലെ അൽ ഖൈൽ മെട്രോ സ്റ്റേഷന്‍റെ പേര് അൽ ഫർദാൻ എക്സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് പുനർ നാമകരണം ചെയ്തതായി ദുബായ് റോഡ് സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ പേരുമാറ്റം പ്രാബല്യത്തിൽ വരും.
അൽ ഖൈൽ മെട്രോ സ്റ്റേഷൻ പുനർനാമകരണ അവകാശം അൽ ഫർദാൻ എക്സ്ചേഞ്ചിന് നൽകി ആർടിഎ കരാർ ഒപ്പിട്ടതിനെ തുടർന്നാണ് പേരുമാറ്റം. കരാറിന്‍റെ ഭാഗമായി അൽ ഫർദാൻ എക്സ്ചേഞ്ചിന് പ്രത്യേക ബ്രാൻഡ് പ്രാതിനിധ്യം ലഭിക്കും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മെട്രോ സ്റ്റേഷനുകളുടെ അകത്തും പുറത്തുമുള്ള സൂചന ബോർഡുകളിൽ ആർടിഎ പുതിയ പേര് നൽകും. കൂടാതെ ഡിജിറ്റൽ സംവിധാനത്തിലും ആർടിഎയുടെ ആപ്ലിക്കേഷനിലും അനൗൺസ്മെന്റിലും പുതിയ പേര് ഉൾപ്പെടുത്തും.