Your Image Description Your Image Description

തൃശൂർ: തിരുവിതാംകൂർ ദേവസ്വം ഉത്സവങ്ങളിൽ ആനകളെ കുറയ്ക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ വിമർശനവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് മുടക്കാൻ വളഞ്ഞ വഴിയിൽ ശ്രമം തുടരുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആരോപിക്കുന്നു.

ആനകൾക്ക് പകരം രഥം കൊണ്ടുവരാനാണ് തിരുവിതാംകൂർ ദേവസ്വം ശ്രമിക്കുന്നതെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു. ഇതിലൂടെ ക്ഷേത്രാചാരങ്ങളുടെ ലംഘനമാണ് നടക്കുന്നത്. സര്‍ക്കാരിൻ്റെ ഇടപെടലിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തിരുത്തണം. വിശ്വാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുൻകയ്യെടുക്കണം. ആനകളുടെ ലഭ്യത കുറവ് പരിഹരിക്കാൻ ദേവസ്വം ബോർഡുകൾ നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *