Your Image Description Your Image Description

കൊല്ലം: പറക്കുളത്തിൽ കുളിക്കുന്നതിടെ 13 വയസുകാരൻ മുങ്ങി മരിച്ചു. കൊല്ലം ആയൂരിലായിരുന്നു സംഭവം. റോഡുവിള വിപി ഹൗസിൽ നവാസിന്റെ മകൻ മുഹ്സിനാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം ക്രഷറിലെ പാറക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരീക്ഷ കഴിഞ്ഞതിലുള്ള ആനന്ദം പങ്കിടാനായി കൂട്ടുകാർക്കൊപ്പം പറക്കുളത്തിൽ കുളിക്കാനെത്തിയതാണ് മുഹ്സിൻ. മുഹ്സിൻ മുങ്ങിത്താന്നതിനെ തുടർന്ന് കുട്ടുകാർ ബഹളം വെച്ചു. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ കരയ്‌ക്കെത്തിച്ചത്. കുട്ടികൾ ഇവിടേക്ക് കയറി പോകുന്നത് ക്രഷറിലെ ജീവനക്കാർ ആരും തന്നെ കണ്ടിരുന്നില്ല. ചെറിയവെളിനല്ലൂർ കെ.പി.എം. എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മുഹ്സിൻ.

Leave a Reply

Your email address will not be published. Required fields are marked *