Your Image Description Your Image Description

മോഹൻലാലിന്റെ എമ്പുരാൻ സിനിമയുടെ ട്രെയിലര്‍ ആദ്യമായി കണ്ടത് രജനികാന്ത് ആണെന്ന് വ്യക്തമാക്കി പൃഥ്വിരാജ്. ‘എമ്പുരാന്റെ ട്രെയിലർ ആദ്യമായി കണ്ട വ്യക്തി. ട്രെയിലർ കണ്ടതിനുശേഷം താങ്കൾ പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കില്ല. ലോകത്തിലെ ഏറ്റവും വലിയ കാര്യമാണ് എനിക്കിത്. എക്കാലത്തെയും ആരാധകൻ’- എന്നാണ് രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.

ചെന്നൈ പോയസ് ഗാർഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് പൃഥ്വിരാജ് ട്രെയിലർ കാണിച്ചത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിലാണ് പൃഥ്വിയിപ്പോൾ. മോഹൻലാലിനൊപ്പം വമ്പൻ താരനിര അണിനിരക്കുന്ന എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. എന്നാൽ ചിത്രത്തിന്റെ ട്രെയിലർ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *