Your Image Description Your Image Description

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലിൻ ഗഫൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആലപ്പുഴ ജിംഖാനയിലെ ആദ്യ ഗാനമെത്തി. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ‘എവരിഡേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സജിത്ത് ഹെഗ്‌ഡെയാണ്. തല്ലുമാലയെന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു വിജയ്‌യും ഖാലിദ് റഹ്‌മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന എന്നതും ശ്രദ്ധേയമാണ്.

സ്പോർട്ട്സ് കോമഡി സ്വഭാവത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിൽ നസ്ലിനൊപ്പം ഗണപതി, ലുക്ക്മാൻ അവറാൻ, അനഘ രവി, സന്ദീപ് പ്രദീപ്, നോയ്‌ല ഫ്രാൻസി, ശിവ ഹരിഹരൻ, ഫ്രാങ്കോ ഫ്രാൻസിസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. അമേച്വർ ബോക്സിങ് മത്സരത്തിലേർപ്പെടുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ഹാസ്യത്തിന്റെ മേമ്പൊടിയിൽ ആലപ്പുഴ ജിംഖാന പറയുന്നത്.ചിത്രത്തിനുവേണ്ടി നസ്ലിനടക്കമുള്ള അഭിനേതാക്കൾ നടത്തിയ ബോഡി ട്രാൻസ്ഫർമേഷന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പ്ലാൻ ബി മോഷൻ പിക്‌ചേഴ്‌സിൻ്റെയും റീലിസ്‌റ്റിക്ക് സ്റ്റുഡിയോസിൻ്റെയും ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആലപ്പുഴ ജിംഖാന ഏപ്രിൽ 3 ന് തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *