Your Image Description Your Image Description

കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ ‘പെരുസ്’ മാർച്ച് 21 മുതൽ റിലീസിനെത്തുന്നു. ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ഐഎംപി ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എസ് കാർത്തികേയൻ, ഹർമൺ ബവേജ, ഹിരണ്യ പെരേര എന്നിവരാണ് നിർമ്മാതാക്കൾ. ശശി നാ​ഗയാണ് സഹനിർമ്മാതാവ്.

വൈഭവ്, സുനിൽ, നിഹാരിക, ബാല ശരവണൻ, വിടിവി ഗണേഷ്, ചാന്ദിനി, കരുണാകരൻ എന്നിവർക്കൊപ്പം ഒരു കൂട്ടം ഹാസ്യനടന്മാരാണ് ചിത്രത്തിനായ് അണിനിരന്നിരിക്കുന്നത്. അഡൾട്ട് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രീലങ്കൻ ചിത്രം ‘ടെൻടി​ഗോ’യുടെ തമിഴ് റീമേക്കാണിത്.

ഛായാ​ഗ്രഹണം: സത്യ തിലകം, സം​ഗീതം: അരുൺ രാജ്, ബാ​ഗ്രൗണ്ട് സ്കോർ: സുന്ദരമൂർത്തി കെ എസ്, ചിത്രസംയോജനം: സൂര്യ കുമാര​ഗുരു, കലാസംവിധാനം: സുനിൽ വില്ലുവമം​ഗലത്ത്, അഡീഷണൽ സ്ക്രീൻ പ്ലേ&ഡയലോ​ഗ്: ബാലാജി ജയരാമൻ.

Leave a Reply

Your email address will not be published. Required fields are marked *