Your Image Description Your Image Description

പാലക്കാട് : എല്‍.ബി.എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്‌വെയര്‍, ടാലി ഗസ്റ്റ് ലക്ചറര്‍മാരായി പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ലക്ചറര്‍ നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒന്നാം ക്ലാസ് ബി ടെക് കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ എം. എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.സി.എ / പി.ജി.ഡി.സി.എ ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാത്ത അധ്യാപനപരിചയവും വേണം. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആന്റ് നെറ്റ്‌വര്‍ക്കിങിന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒന്നാം ക്ലാസ് ബി ടെക് കമ്പ്യൂട്ടര്‍സയന്‍സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ ഒന്നാം ക്ലാസ് കമ്പ്യൂട്ടര്‍ / കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍/ ഇലക്ട്രോണിക്സ് കോഴ്സിലുള്ള ത്രിവത്സര ഡിപ്ലോമ യും ഒരുവര്‍ഷത്തില്‍ കുറയാത്ത അധ്യാപനപരിചയവും വേണം.

ടാലി ലക്ചറര്‍ നിയമനത്തിന് ഒന്നാം ക്ലാസ് എം കോം/ബി കോം ബിരുദവും ടാലി സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയവും പ്രസ്തുത കോഴ്‌സില്‍ ഒരുവര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും ആണ് യോഗ്യത. മാര്‍ച്ച് 22 ന് രാവിലെ 10 മണിക്ക് പാലക്കാട് എല്‍.ബി.എസ് സെന്റര്‍ ഓഫീസറുടെ കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2527425.

Leave a Reply

Your email address will not be published. Required fields are marked *