Your Image Description Your Image Description

ന്യൂ​യോ​ർ​ക്ക്: ഒ​ന്‍​പ​ത് മാ​സ​ത്തി​ലേ​റെ നീ​ണ്ട കാ​ത്തി​രി​പ്പി​ന് ശേ​ഷം സു​നി​ത വി​ല്യം​സും ബു​ച്ച് വി​ല്‍​മോ​റും ഭൂ​മി​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചു. സു​നി​ത ഉ​ൾ​പ്പെ​ടെ നാ​ലു യാ​ത്രി​ക​ർ ക​യ​റി​യ ഡ്രാ​ഗ​ൺ പേ​ട​കം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്നു വേ​ർ​പെ​ട്ടു. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.27-ന് അറ്റ്‌ലാന്റിക് സമുദ്രത്തിൽ പേടകമിറക്കും.

ഇ​ന്ന് 8.15 ഓ​ടെ​യാ​ണ് പേ​ട​കം തി​രി​ച്ചു​വ​ര​വി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ച്ച​ത്. സ്‌​പേ​സ് എ​ക്‌​സ് ക്രൂ 9 ​ഡ്രാ​ഗ​ൺ പേ​ട​ക​ത്തെ ഐ​എ​സ്എ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ക​വാ​ടം അ​ട​യ്ക്കു​ന്ന ഹാ​ച്ചിം​ഗ് ക്ലോ​ഷ​ർ വി​ജ​യി​ച്ച​തോ​ടെ രാ​വി​ലെ 10.15നാ​ണ് അ​ൺ​ഡോ​ക്കിം​ഗ് ആ​രം​ഭി​ച്ച​ത്.

10.35 ഓ​ടെ ഈ ​നി​ർ​ണാ​യ​ക ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി നി​ല​യ​വു​മാ​യു​ള്ള ബ​ന്ധം വേ​ർ​പെ​ടു​ത്തി പേ​ട​കം ഭൂ​മി​യി​ലേ​ക്കു യാ​ത്ര തി​രി​ച്ചു.സു​നി​ത​യ്ക്കും ബു​ച്ചി​നും പു​റ​മേ നി​ക് ഹേ​ഗ്, അ​ല​ക്‌​സാ​ണ്ട​ര്‍ ഗോ​ര്‍​ബു​നോ​വ് എ​ന്നി​വ​രും മ​ട​ക്ക​യാ​ത്ര​യി​ല്‍ ഒ​പ്പ​മു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *