Your Image Description Your Image Description

മലപ്പുറം: ശക്തമായ മഴയെ തുടർന്ന് ക്ലാസ്സ്മുറിയുടെ മേൽക്കൂരയിലെ സീലിംഗ് തകർന്ന് വീണു. മലപ്പുറം വണ്ടൂർ വാണിയമ്പലം എൽപി സ്കൂളിൻ്റെ മേൽക്കൂരയുടെ സീലിങ്ങാണ് തകർന്നത്. നാലാം ക്ലാസ് വിദ്യാർത്ഥികളുടെ സെൻറ് ഓഫ് നടക്കുമ്പോഴാണ് സംഭവം. കുട്ടികളെല്ലാം സംഭവം നടക്കുമ്പോൾ മറ്റൊരു ക്ലാസ്സിലായിരുന്നു. അതിനാൽ വൻ അപകടം ഒഴിവായെന്ന് അദ്ധ്യാപകർ പറഞ്ഞു.

‘ശക്തമായ മഴയും കാറ്റുമടിച്ചതോടെ കുട്ടികളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. സീലിംഗ് ചോരുന്നതിനാലാണ് കുട്ടികളെ മാറ്റിയത്’. അതിനാൽ ഒരു വല്യ ദുരന്തം ഒഴിവായതെന്നും കുട്ടികൾ സുരക്ഷിതരാണെന്നും ആർക്കും ആളപായമില്ലെന്നും സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞു. 250 ഓളം കുട്ടികളാണ് ഹാളിലുണ്ടായിരുന്നത്. നാലാം ക്ലാസ് വിദ്യാർത്ഥിയുടെ സെന്റ് ഓഫിന് ശേഷം വിദ്യാർത്ഥികൾ സുരക്ഷിതരായി വീടുകളിലേക്ക് മടങ്ങിയെന്നും അദ്ധ്യാപകൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *