Your Image Description Your Image Description
Your Image Alt Text

കുവൈത്തിൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 289 പേ​ർ പി​ടി​യി​ലാ​യി. ഫ​ഹാ​ഹീ​ൽ, മം​ഗ​ഫ്, ഫ​ർ​വാ​നി​യ, ഷു​വൈ​ഖ്, ഹ​വ​ല്ലി, ഖൈ​താ​ൻ, ഹ​സാ​വി, ക​ബ്ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്രാ​ദേ​ശി​ക മ​ദ്യം കൈ​വ​ശം വെ​ച്ച ഒ​മ്പ​തു​പേ​ർ, ഒ​രു തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​ൻ, മ​യ​ക്കു​മ​രു​ന്നെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ച്ചി​രു​ന്ന മ​റ്റൊ​രാ​ൾ എ​ന്നി​വ​രും പി​ടി​യി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നാ​ടു​ക​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Leave a Reply

Your email address will not be published. Required fields are marked *