Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്നുള്ള കയറുൽപ്പന്നങ്ങൾ ലഭ്യമാക്കാനുള്ള കരാർ നേടിയെന്ന് മന്ത്രി പി രാജീവ്. സുവർണ ക്ഷേത്രത്തിലേക്കുള്ള 100 റോൾ മാറ്റിങ്ങുകളുമായുള്ള ആദ്യ ലോഡ് അടുത്ത ആഴ്ച പുറപ്പെടും. കയർ ഫെഡിന്റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മന്ത്രി പി രാജീവ് പറഞ്ഞത്: ‘കയർ ഫെഡിന്റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലേക്ക് നമ്മുടെ കയറുൽപ്പന്നങ്ങൾ ലഭ്യമാക്കാനുള്ള കരാർ നേടിയത് ഒരു സുപ്രധാന ചുവടുവെപ്പാണ്. സുവർണ ക്ഷേത്രത്തിലേക്കുള്ള 100 റോൾ മാറ്റിങ്ങുകളുമായുള്ള ആദ്യ ലോഡ് അടുത്ത ആഴ്ച പുറപ്പെടും. ഇതിന് പുറമെ ചെന്നൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് ക്രിക്കറ്റ് മാറ്റിനായി 50 ലക്ഷം രൂപയുടെ മറ്റൊരു കരാറും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന കയർ മേഖലയിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനുള്ള സർക്കാർ ശ്രമങ്ങൾക്ക് പുത്തനൂർജ്ജം നൽകുന്നതായിരിക്കും ഈ മുന്നേറ്റമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.’

Leave a Reply

Your email address will not be published. Required fields are marked *