Your Image Description Your Image Description
Your Image Alt Text

 

വാഷിംഗ്ടൺ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അധ്യാപിക അറസ്റ്റിൽ. യുഎസിലാണ് സംഭവം. കേസിൽ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസൺ ബെർഗ്‌മാൻ എന്ന യുവതിാണ് 11 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിൻറെ വിവാഹത്തിന് മൂന്ന് മാസം മുമ്പാണ് ഗുരുതരമായ ആരോപണം ഉയർന്നത്.

മാഡിസണുമായി കുട്ടി ഫോണിൽ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ ഫോൺ പരിശോധിച്ചപ്പോൾ അധ്യാപികയുമായുള്ള ചാറ്റ് കണ്ടെത്തി. തുടർന്ന് ഇതിൻറെ രേഖകളുമായി സ്കൂളിൽ എത്തുകയായിരുന്നു. ഉച്ചഭക്ഷണത്തിനിടയിലോ സ്കൂൾ വിട്ടതിന് ശേഷമോ ക്ലാസ് മുറിക്കുള്ളിൽ 11 വയസുകാരനെ നിരവധി തവണ മാഡിസൺ ലൈംഗികമായ ദുരുപയോഗം ചെയ്തുവെന്നാണ് ചാറ്റിൽ നിന്ന് വ്യക്തമാണ്.

മാഡിസൺ ബെർഗ്മാനുമായി എല്ലാ ദിവസവും സംസാരിച്ചിരുന്നതായി കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശീതകാല അവധിക്കാലത്ത് അമ്മയ്‌ക്കൊപ്പം ആഫ്‌ടൺ ആൽപ്‌സിൽ സ്കീയിംഗിന് പോയപ്പോഴാണ് നമ്പർ ലഭിച്ചത്. ഇതേ മാസം തന്നെയായിരുന്നു കാമുകനുമായി മാഡിസണിൻറെ വിവാഹനിശ്ചയം കഴിഞ്ഞത്.

അതേസമയം, കേസെടുത്തിന് പിന്നാലെ സ്‌കൂൾ പരിപാടികളിൽ നിന്നും ഏതെങ്കിലും വിദ്യാർത്ഥികളുമായോ രക്ഷിതാക്കളുമായോ ജീവനക്കാരുമായോ ബന്ധപ്പെടുന്നതിൽ നിന്നും മാഡിസണിനെ വിലക്കിയിട്ടുണ്ട്. 25,000 ഡോളർ (ഏകദേശം 21 ലക്ഷം രൂപ) സിഗ്നേച്ചർ ബോണ്ടിൽ അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ചു. മെയ് 30നാണ് മാഡിസൺ ബെർഗ്മാൻ ഇനി കോടതിയിൽ ഹാജരാകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *