Your Image Description Your Image Description
Your Image Alt Text

 

കൊച്ചി : ഹൈക്കോടതി ജസ്റ്റിസുമാർ ശബരിമലയിൽ പരിശോധനക്ക് നേരിട്ടെത്തും. സന്നിധാനത്തെ ഗസ്റ്റ് ഹൗസ് നവീകരണത്തിന് അനുമതി തേടിയുള്ള ഹർജി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ മേനോൻ എന്നിവരാണ് സന്നിധാനത്ത് നേരിട്ടെത്തി സ്ഥിതി പരിശോധിക്കുക. ഈ മാസം എട്ടിനാണ് ജസ്റ്റിസുമാർ സന്നിധാനത്ത് എത്തുക. സന്നിധാനത്തെ ഗസ്റ്റ് ഹൗസ് നവീകരിക്കാൻ അനുമതി തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. 1.75 കോടി രൂപ ചെലവിലാണ് ഗസ്റ്റ് ഹൗസ് നവീകരണത്തിന് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ പരിശോധനക്കായാണ് ജസ്റ്റിസുമാർ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *