Your Image Description Your Image Description

പീരുമേട്: ഇടുക്കി പീരുമേട്ടിൽ 10 വയസ്സുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു . ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ് – ശാരദാ ദമ്പതികളുടെ മകൾ അതുല്യയാണ് പനി ബാധിച്ച് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിന്നു .

 

ഡോക്ടറെ കണ്ട് വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങുകയുംചെയ്തു , തുടർന്ന് രാത്രി പനി കൂടിയതോടെ വീണ്ടും ആശുപത്രിയിൽ കൊണ്ടുവരികയായിരുന്നു. ആശുപത്രിയിൽ എത്തിച്ചിട്ടും വെളുപ്പിനെ മൂന്നുമണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *