Your Image Description Your Image Description

കോഴിക്കോട്: സമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ബി.ഇ.എം ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ പ്രാപ്യമാണെന്നത് സർക്കാർ ഉറപ്പ് വരുത്തും.

ഏതെങ്കിലും മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം നേരിടേണ്ട സ്ഥിതിയുണ്ടാവില്ല. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും സാമൂഹ്യമോ പ്രാദേശികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ നേരിടുന്നവരെ കൂടി ഉൾപ്പെടുത്തുന്ന നയമാണ്‌ സർക്കാറിന്റേതെന്നും മന്ത്രി പറഞ്ഞു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ അദ്ധ്യക്ഷനായി. ലണ്ടനിൽ നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ രംഗത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഷജീൽ യു.കെയെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *