കയ്റോ: ഇസ്രേലി സേന ശനിയാഴ്ച ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 14 പലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലുണ്ടായ വ്യോമാക്രമണത്തിൽ നാലു മാധ്യമപ്രവർത്തകരടക്കം ഒന്പതു പേരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച നഗരത്തിലൂടെ പോകുകയായിരുന്ന കാറിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം ഉണ്ടായത്. കാറിനകത്തും പുറത്തുമുള്ളവർ ആക്രമണത്തിനിരയായി. പരിക്കേറ്റ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്.