വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റുകളിൽ 34 പേർ മരിച്ചു.മിസൗറി, മിഷിഗൺ, ഇല്ലിനോയ്, ലൂയിസിയാന, ടെന്നസി മുതലായ സംസ്ഥാനങ്ങളിലാണു ചുഴലിക്കാറ്റുകളുണ്ടായത്.
നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനു ഭവനങ്ങളും വാഹനങ്ങളും നശിച്ചു. ഏഴു സംസ്ഥാനങ്ങളിലായി രണ്ടര ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
ചുഴലിക്കാറ്റുകൾ ഇനിയും ഉണ്ടാകാമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മിസിസിപ്പി, ലൂയിസിയാന, ടെന്നസീ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.