Your Image Description Your Image Description

2018 പുറത്തെത്തിയ ക്രൈം ത്രില്ലര്‍ രാക്ഷസന്‍ ചിത്രത്തിലെ കോമ്പോ ഇപ്പോഴിതാ ഏഴ് വര്‍ഷത്തിന് ശേഷം പുതിയ ചിത്രവുമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സത്യജ്യോതി ഫിലിംസിനുവേണ്ടി ടി ജി ത്യാഗരാജനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണമെന്ന് നേരത്തെ അറിയിപ്പ് എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം ഇരണ്ട് വാനം എന്നാണ് ചിത്രത്തിന്‍റെ പേര്. മലയാളികളെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് കൂടി ചിത്രത്തിലുണ്ട്. മമിത ബൈജുവാണ് ചിത്രത്തില്‍ വിഷ്ണു വിശാലിന്‍റെ നായികയായി എത്തുന്നത്. കൗതുകകരമായ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. മമിത ബൈജുവിന്‍റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ജി വി പ്രകാശ് കുമാറിന്‍റെ നായികയായ റിബല്‍, വിജയ്‍യുടെ ചിത്രീകരണം പുരോഗമിക്കുന്ന ജനനായകന്‍ എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍.

കൂടാതെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. വലിയ പ്രതികരണമാണ് പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അതേസമയം ലാല്‍ സലാം എന്ന ചിത്രത്തിലാണ് വിഷ്ണു വിശാലിനെ പ്രേക്ഷകര്‍ അവസാനം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *