Your Image Description Your Image Description
Your Image Alt Text

യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. ബഹിരാകാശ സഞ്ചാരിയും ശാസ്ത്രജ്ഞനുമായ സുൽത്താൻ അൽ നിയാദിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. യുവജനകാര്യ സഹ മന്ത്രിയായാണ് പുതിയ​ നിയമനം.​ മന്ത്രിസഭയുടെ​​ പുനസംഘടന വിവരങ്ങൾ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​ പുറത്തുവിട്ടത്​. പ്രതിരോധകാര്യ സഹമന്ത്രിയായി മുഹമ്മദ്​ ഫസൽ അൽ മസ്​റൂയിയെ നിയമിച്ചതാണ്​ മന്ത്രിസഭയിലെ മറ്റൊരു സുപ്രധാന മാറ്റം.

അബൂദബി കിരീടവകാശിയുടെ കോർട്ട്​ അണ്ടർ സെക്രട്ടറിയും പ്രസിഡൻഷ്യൽ കോർട്ട്​ ഉപദേശകനുമായിരുന്നു ഇദ്ദേഹം. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ്​ മന്ത്രിയായിരുന്ന മറിയം അൽ മുഹൈരിക്ക്​ പുതിയ ചുമതലയും നൽകി. പ്രസിഡൻഷ്യൽ കോർട്ടിലെ ഇന്‍റർനാഷനൽ അഫേഴ്​സ്​ ഓഫിസിന്‍റെ തലവനായാണ്​ പുതിയ നിയമനം. കാബിനറ്റ്​ പദവിയോട്​ കൂടി ഈ പദവിയിലുണ്ടായിരുന്ന ഡോ. അംന അൽ ശംസിക്ക്​ പകരമായാണ്​ മുഹൈരിയെ നിയമിച്ചിരിക്കുന്നത്​​. അതേസമയം, ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ സാമ്പത്തിക ധനകാര്യ വകുപ്പിന്‍റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതല കൂടി ഏറ്റെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *