Your Image Description Your Image Description

വാങ്ങിയ സാധനത്തിന് പണം നൽകാതെ കടന്നു കളയാൻ ശ്രമിക്കുന്നത് തടയാൻ കാറിൽ തൂങ്ങിക്കിടന്നു. പ്രവാസിക്ക് ദാരുണാന്ത്യം. മൊബൈൽ പലചരക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ആൾ രക്ഷപെടുന്നതിനിടെ ഇവിടുത്തെ തൊളിലാളിയായ പ്രവാസിയാണ് രക്ഷപെടുന്നത് തടയാൻ കാറിൽ തൂങ്ങിക്കിടന്നത്. അൽ മുത്‌ലയിലാണ് സംഭവം. പ്രതി തൊഴിലാളിയോട് സാധനങ്ങൾ ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിക്കുകയും വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ തൊഴിലാളി അയാളെ തടയാൻ കാറിൽ തൂങ്ങിപ്പിടിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രവാസിക്ക് ജീവൻ നഷ്ടപ്പെട്ടത്.

ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഈ കേസ് ആസൂത്രിത കൊലപാതകവും ബലപ്രയോഗത്തിലൂടെയുള്ള കവർച്ചയുമായി രജിസ്റ്റർ ചെയ്യുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി പ്രതിയെ പിടികൂടാൻ ഡിറ്റക്ടീവുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കുറഞ്ഞത് 15 കവർച്ചാ കേസുകളിൽ പ്രതിയുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. അൽ മുത്‌ല മരുഭൂമിയിൽ ഒരു ഹിറ്റ്-ആൻഡ്-റൺ സംഭവം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിൻറെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ അധികൃതർ എത്തി പ്രവാസിയെ ഉടൻ തന്നെ അൽ ജഹ്‌റ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *