Your Image Description Your Image Description

സോഷ്യൽ മീഡിയയിൽ കാണുന്നതൊക്കെയാണ് പുതുതലമുറയ്ക്ക് ഇന്ന് ജീവിതം .സോഷ്യൽ മീഡിയ വഴി കാണുന്നവരെയൊക്കെ ദൈവത്തിനും മേലെ വച്ച് ആരാധിക്കുന്ന ഒരു തലമുറ ആണ് ഇന്ന് വളർന്നു വന്നുകൊണ്ടിരിക്കുന്നത് .അതുകൊണ്ട് തന്നെ ആണ് ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാർക്ക് വലിയ പ്രചാരം കിട്ടുന്നതും .മാത്രമല്ല പലർക്കും ഏത് വലിയ വരുമാന മാർഗ്ഗം കൂടിയാണ് . സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ച ഇൻഫ്ലുവൻസേർസ് കുടുംബമാണ് ബഷീർ ബഷിയും രണ്ട് ഭാര്യമാരും.സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. ഒരു വീട്ടിൽ രണ്ട് ഭാര്യമാരും സന്തോഷത്തോടെ കഴിയുന്നു. ഇത് പലർക്കും ഉൾക്കൊള്ളാനേ കഴിയുന്നില്ല. ബഷീർ ആദ്യ ഭാര്യ സുഹാനയെ ചതിച്ചതല്ലേയെന്നാണ് ഇവരുടെ ചോദ്യം. എന്നാൽ തനിക്കിതിൽ പ്രശ്നമൊന്നും ഇല്ലെന്നും മഷൂറയും താനും സഹോദരിമാരെ പോലെയാണെന്നും സുഹാന പറയുന്നു.സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം വന്നെങ്കിലും ഇതൊന്നും ഇവരുടെ അടുപ്പത്തെ തകർത്തില്ല. മഷൂറയുടെയും ബഷീറിന്റെയും ഏഴാം വിവാഹ വാർഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. കുടുംബ സമേതം വിവാഹ വാർഷിക ദിനം ഇവർ ആഘോഷിച്ചു. സന്തോഷകരമായി ഈ ജീവിതം ആയുസിള്ളടത്തോളം കാലം ഇ​ങ്ങനെ തന്നെ പോകട്ടെയെന്നാണ് വാർഷിക ദിനത്തിൽ മഷൂറ പറഞ്ഞത്. സുഹാനയും ആഘോഷങ്ങൾക്കൊപ്പമുണ്ടായിരുന്നു. വിവാഹ ജീവിതം ഏഴ് വർഷത്തിലെത്തിയിരിക്കെ മഷൂറ-ബഷീർ ബാഷി പ്രണയകഥയും ശ്രദ്ധ നേടുകയാണ്.ഫോണിലൂടെയുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. ബഷീർ വിവാഹിതനാണെന്ന് അറിഞ്ഞെങ്കിലും പിരിയാൻ പറ്റാത്ത വിധം ഇവർ അടുത്തു. ബേബി എന്നാണ് പ്രണയകാലം മുതൽ ബഷീറിനെ മഷൂറ വിളിക്കുന്നത്. ഇതേക്കുറിച്ച് ഒരിക്കൽ മഷൂറ സംസാരിച്ചിട്ടുണ്ട്.ഞങ്ങൾ തമ്മിൽ കോൺടാക്ടായപ്പോൾ തന്നെ അദ്ദേഹത്തിന്റെ ക്യാരക്ടർ എനിക്ക് ബേബിയെ പോലെ തോന്നി. ഷോപ്പിൽ വെച്ച് ഫോണിൽ സംസാരിക്കുമ്പോൾ എന്നോട് ആ മോളൂ പറയൂ എന്നൊക്കെ വിളിച്ചാണ് സംസാരിക്കുക.എന്നാൽ ഷോപ്പിൽ മറ്റുള്ളവരോട് ടോൺ മാറും. എന്നോട് നല്ല രീതിയിൽ സംസാരിക്കുന്നത് ഇഷ്ടമായി. എന്റെയടുത്ത് നല്ല കെയറിം​ഗ് ആയിരുന്നു. ബേബി പൊസസീവ് ആണ്. ഞാനതിന്റെ നൂറിരട്ടി പൊസസീവ് ആണെന്ന് മഷൂറ അന്ന് പറഞ്ഞു. ബഷീറിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞപ്പോൾ മഷൂറയുടെ വീട്ടുകാരിൽ നിന്ന് കടുത്ത എതിർപ്പ് വന്നിരുന്നു. വീട്ടുകാരെ സമ്മതിപ്പിക്കതാാൻ മഷൂറയ്ക്ക് കടുത്ത ശ്രമങ്ങൾ ന‌ടത്തേണ്ടി വന്നു.ഒടുവിൽ മഷൂറയുടെ പിതാവ് സമ്മതം പറയുകയായിരുന്നു. തിന്നാതെയും കുടിക്കാതെയും കിടന്നു. വെള്ളം പോലും കുടിച്ചില്ല. ഞാനെന്ന് പറഞ്ഞാൽ പപ്പയ്ക്ക് ജീവനാണ്. ഇത് കണ്ടിരിക്കാൻ പപ്പയ്ക്ക് പറ്റിയില്ല. എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്നാണ് പപ്പ എന്നോട് ആദ്യം ചോദിച്ചത്. അതൊന്നും എനിക്കറിയില്ല, എന്നെ ഭയങ്കര ഇഷ്ടമാണ് ആൾക്ക്, എന്നെ ഭയങ്കരമായി നോക്കുമെന്ന് അറിയാമെന്ന് പറഞ്ഞു. കൊച്ചിയിൽ വെച്ചാണ് ബഷീറിനെ കാണുന്നത്. മം​ഗലാപുരത്ത് നിന്നും ബഷീറിനെ കാണാൻ വരികയായിരുന്നെന്നും മഷൂറ ഓർത്തു.

Leave a Reply

Your email address will not be published. Required fields are marked *