Your Image Description Your Image Description

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച. വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടണം, പ്രത്യേക പാക്കേജ് അനുവദിക്കണം, ആശാവർക്കർമാർക്കുള്ള സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്ടി പ്രശ്നങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന വിവരം . കേന്ദ്രവും സംഖികളും കോൺഗ്രെസ്സുകാരും ഒക്കെ കൂടി സംസ്ഥാന സർക്കാറിനെ തുടർച്ചയായി കുറ്റപ്പെടുത്തുന്ന സാഹചര്യത്തിൽ ധനമന്ത്രി കൂടിക്കാഴ്ചയിൽ സ്വീകരിച്ച നിലപാടും മുന്നോട്ടുപോക്കിൽ നിർണായകമാണ്.അങ്ങനെ ആശാവർക്കർമാർക്ക് വലിയ സഹായം വാഗ്ദാനം ചെയ്തു എന്നും തരാനുള്ളതൊക്കെ തന്നു എന്നും പിണറായി അത് മുക്കി എന്നും ഒക്കെ വെറുതെ വായിട്ടലച്ചിട്ട് കാര്യമില്ല. ഇതൊക്കെ കേട്ട് വാലും ചുരുട്ടി മാളത്തിൽ ഒളിച്ചിരിക്കണമെങ്കിൽ പിണറായി ആയിരിക്കരുത് കേരള മുഖ്യമന്ത്രി. സുരേഷ് ഗോപിയുടെ സെക്രട്ടറിയേറ്റിനു മുന്നിലെ രണ്ടാം നാടകത്തിന്റെ തിരശ്ശീല വീഴുന്നതിനു മുൻപ് മുഖ്യമന്ത്രി കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമനെ കാണാൻ അങ്ങ് കേന്ദ്രത്തിൽ എത്തി. ഓരോ ഇല്ലാ കഥകളും കള്ളം തെളിവുകളും കാണിച്ചാൽ പിണറായി മിണ്ടാതെ ഒരു മൂലയിൽ ഒതുങ്ങിക്കോളും എന്ന് കരുതിയ ബിജെപിക്കും കോൺഗ്രസിനും തെറ്റി. കണക്ക് കാണിക്ക്, കണക്ക് കാണിക്ക് എന്ന് ഇവിടെ കിടന്നു സുരേഷ് ഗോപി വെറുതെ പറഞ്ഞതുകൊണ്ട് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഒക്കെ പേക്കൂത്ത് കളിച്ചിട്ടും കാര്യമില്ല പറയാനുള്ളതും ബോധ്യപ്പെടുത്താനുള്ളതും അത് അർഹതപ്പെട്ടവരുടെ മുന്നിൽ പറയാൻ കേരള സംസ്ഥാനത്തിന് നന്നായി അറിയാം. കണക്കുകളുമായി തന്നെയാണ് പിണറായി നിർമ്മല സീതാരാമന്റെ അടുത്തേക്ക് പോയിരിക്കുന്നത്. കണക്കുകൾ മുന്നിൽ വച്ച് എന്തുകൊണ്ട് കേരളത്തിന് നീതി നിഷേധിക്കുന്നു എന്ന് ചോദിക്കുമ്പോൾ ബിജെപി കാർക്ക് ഉത്തരം മുട്ടാതിരുന്നാൽ മതി. കേരളത്തിന് അർഹതപ്പെട്ടതൊക്കെ കണക്കു പറഞ്ഞ് വാങ്ങിയിട്ടാകും പിണറായി തിരിച്ചുവരിക. പക്ഷേ അപ്പോഴും ആരാന്റെ കുഞ്ഞിന് അച്ഛനാകാൻ നിയമസഭയിൽ വീണ ജോർജിനോട് ഏറ്റുമുട്ടി കൊമ്പൊടിച്ചിട്ടാണ് ഇപ്പോൾ പിണറായി കേന്ദ്രത്തിൽ പോയതെന്നും രാജ്യസഭയിൽ കോൺഗ്രസ് എംപിമാർ ഒച്ചവെച്ചപ്പോൾ മോദി പേടിച്ച് വിറങ്ങലിച്ച് കേരളത്തിന് തരാനുള്ളതൊക്കെ തന്നതാണെന്നും കേവലം ഒരു സുരേഷ് ഗോപിയുടെ ആഗ്രഹപ്രകാരം മോദി ദാനം ചെയ്തതാണ് എന്ന് ഒക്കെ പറയാൻ ഇവിടെ ആളുണ്ടാകും. പക്ഷേ ഇടതുപക്ഷ സർക്കാരിന് ഇതൊന്നും അല്ല ആവശ്യം. കേരളത്തിലെ ജനങ്ങളുടെ സമ്പൂർണ്ണ സുരക്ഷിതത്വവും സാമ്പത്തിക ഉന്നമനവും ആണ് ലക്ഷ്യം.ഇരട്ടചങ്കൻ എന്ന് കേരള മുഖ്യമന്ത്രിയെ വെറുതെയല്ല വിളിക്കുന്നത് കണക്കുകൾ എല്ലാം കൃത്യമായി ശേഖരിച്ചിട്ടാണ് പിണറായി കേന്ദ്രത്തിലേക്ക് പോയിരിക്കുന്നത്. വയനാടിന് ദുരന്തനിവാരണത്തിന് തന്ന 590 കോടി ചെലവഴിക്കാൻ അനുവദിച്ച സമയം കുറവാണെന്ന് ഇനിയും തുക ആവശ്യമുണ്ടെന്ന് ഉൾപ്പെടെ ആശാവർക്കർമാർ അനുഭവിക്കുന്ന മുഴുവൻ ദുരിതങ്ങളും കേരളം നൽകുന്ന മുഴുവൻ സാമ്പത്തിക സഹായങ്ങളും അങ്കണവാടി വർക്കർമാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ നിർമ്മല സീതാരാമന് മുന്നിൽ പിണറായി വയ്ക്കും. കണക്കുകളും രേഖകളും സംസാരിക്കുമ്പോൾ പിണറായിയുടെ വാക്കുകൾ തള്ളിക്കളയാൻ നിർമല സീതാരാമനു കഴിയില്ല എന്ന് ഉറപ്പാണ്. അതോടെ കേന്ദ്രസർക്കാർ ഇത്രയും ദിവസം പറഞ്ഞുകൊണ്ടിരുന്ന എല്ലാ വാദഗതികളുടെയും കൊമ്പൊടിയും. സുരേഷ് ഗോപി ആശാവർക്കർമാർക്ക് മുന്നിൽ കാണിച്ചുകൊണ്ടിരുന്ന നാണംകെട്ട നാടകത്തിന് തിരശീല വീഴും. ബിജെപിയുടെ തന്നെ കേന്ദ്രമന്ത്രിയായ രേഖ ശർമ്മ തന്നെയാണ് കഴിഞ്ഞദിവസം രാജ്യസഭയിൽ കേരളത്തിന് കേന്ദ്രം നൽകുന്നില്ല എന്നും നീതി ലഭിക്കുന്നില്ല എന്നും ഉള്ള തരത്തിൽ സംസാരിച്ചത്. എന്നിട്ടും അത് മൂടിവച്ചുകൊണ്ട് കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ഭാഷ അറിയില്ല എന്ന് കളിയാക്കുകയാണ് സുരേഷ് ഗോപി ചെയ്തത്. കണക്കുകൾ നിരത്തി ചോദ്യം ചെയ്യുമ്പോൾ അറിയേണ്ടത് ഭാഷയല്ല കണക്ക് കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹാരിനും അറിയുമോ എന്ന് മാത്രമാണ്. ബിജെപി സർക്കാറിന്റെ പുതിയ വാദഗതികൾ ഇനി വരാനിരിക്കുന്നതേയുള്ളൂ. പിണറായി കാണിച്ച കണക്കുകൾ മുഴുവൻ തെറ്റായിരുന്നു എന്ന് ഇനി വാദിക്കാൻ മോദി സർക്കാർ ആളെ തയ്യാറാക്കി നിർത്തും. എന്തുതന്നെയായാലും ഓച്ചവയ്ക്കാൻ അല്ല പിണറായി പോയത് കണക്കുകൾ നിരത്തി ചോദ്യം ചെയ്യാനാണ് ഉത്തരം കേന്ദ്രമന്ത്രിമാർ മാത്രം കണ്ടു വച്ചാൽ പോര ,കേരളത്തിനകത്ത് കിടന്ന് ഈ കാട്ടിക്കൂട്ടിയതിനൊക്കെ കോൺഗ്രസുകാരും ബിജെപിക്കാരും ഉത്തരം കണ്ടെത്തി വെച്ചേക്കണം

Leave a Reply

Your email address will not be published. Required fields are marked *