Your Image Description Your Image Description

അടി വാങ്ങി കൂട്ടി പാക്കിസ്ഥാൻ പട്ടാളം. ബന്ദികളാക്കിയ ട്രയിൻ യാത്രക്കാരേ രക്ഷിക്കാൻ എത്തിയ 182 പട്ടാളക്കാരേ ബലൂചികൾ തട്ടികൊണ്ട് പോയി.33 പാക്ക് സൈനീകരേ വധിച്ചു. സ്വന്തം രാജ്യത്ത് മരണ ഭീതിയിൽ പാക്ക് പട്ടാളം.ഫൈറ്റർ ജെറ്റുകൾക്ക് നേരേ ബലൂചികൾ മിസൈൽ പ്രയോഗിച്ചു. 500 ഓളം ആളുകളുമായി പോയ പാസഞ്ചർ ട്രെയിൻ രാജ്യത്തെ സംഘർഷഭരിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കലാപകാരികൾ ഹൈജാക്ക് ചെയ്തു. സുരക്ഷാ സേന പിന്മാറിയില്ലെങ്കിൽ എല്ലാ ബന്ദികളെയും വധിക്കുമെന്ന് വിഘടനവാദി സംഘം ഭീഷണിപ്പെടുത്തി. വർഷങ്ങളായി വിഘടനവാദം ശക്തമായ ബലൂചിസ്ഥാനിൽ, പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ ഉൾപ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എണ്ണ, സ്വർണം, ചെമ്പ് ഉൾപ്പെടെയുള്ളവയാൽ സമ്പുഷ്ടമായ പ്രദേശമാണ് ബലൂചിസ്ഥാൻ. എന്നിട്ടും പാക്കിസ്താനിലെ ഏറ്റവും ദരിദ്രമേഖലകളിൽ ഒന്നാണിത്. പാക്കിസ്ഥാൻ സർക്കാരിന്റെ ബലൂചിസ്ഥാൻ ജനങ്ങളോടുള്ള അവഗണനയാണ് വിഘടനവാദ സംഘടനങ്ങളുടെ പ്രധാന ആയുധം. ഏകദേശം 15 ലക്ഷമാണ് ഈ പ്രവിശ്യയിലെ ജനസംഖ്യ. ബലൂചിസ്ഥാൻ ഇന്ത്യയോട് ചേരാൻ ആഗ്രഹിച്ച രാജ്യമാണ് . എന്നാൽ ഇന്ത്യയുമായി അതിർത്തി പങ്കുവെയ്ക്കുന്നില്ല എന്ന കാരണം കൊണ്ട് മാത്രമാണ് ബലൂചിസ്ഥാന് ഇന്ത്യയിലേക്ക് ചേരാൻ കഴിയാതിരുന്നത്. ധാരാളം ഹിന്ദുമത വിശ്വാസികളും ക്ഷേത്രങ്ങളും ഉള്ള ഇവർ വാസ്തവത്തിൽ പാക്കിസ്ഥാനിൽ സംതൃപ്തരായിരുന്നുല്ല. ഇപ്പോൾ പാക്കിസ്ഥാൻ ലയിച്ചപ്പോളാണ് ബലൂചിസ്ഥാൻ കലാപഭൂമിയായി മാറുന്നത് . ബലൂചിസ്ഥാൻ ഒരുകാലത്ത് വളരെ സമ്പത്ത് സമൃദ്ധമായിരുന്നു . ബലൂചിസ്ഥാനത്തിലെ സമ്പത്തു കൈക്കലാക്കാൻ പാക്കിസ്ഥാനൊപ്പം മത്സരിച്ച രാജ്യമാണ് ചൈന . സെൻട്രൽ ഏഷ്യയിലേക്കുള്ള ഏറ്റവും ദുരംകുറഞ്ഞ തുറമുഖങ്ങൾ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഈ കാരണങ്ങൾകൊണ്ടുതന്നെ ആഗോളരാഷ്ട്രീയത്തിൽ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ബലൂചിസ്ഥാൻ. ബ്രിട്ടീഷ് യുഗത്തിന് മുൻപ് ബലൂചിസ്താന്റെ വലിയൊരു ഭാഗം അവിഭക്ത ഇന്ത്യയിലായിരുന്നു. പടിഞ്ഞാറ് കെർമനും, കിഴക്ക് സിന്ധും, വടക്ക് ഹെൽമന്ദ് നദിയും തെക്ക് അറബിക്കടലും അതിർത്തിയായി ഖാനേറ്റ് ഓഫ് കലാട്ടിന് കീഴിലായിരുന്നു ഈ ഭൂപ്രദേശം. വിവിധ ഗോത്രവിഭാഗങ്ങളുടെ ചെറു നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും കലാട്ട് ഖാൻ ആയിരുന്നു ഏറ്റവും കരുത്തനായ ഭരണാധികാരി. 1876-ൽ ഈ ഭൂപ്രദേശം ബ്രിട്ടീഷ് ഇന്ത്യക്ക് കീഴിലായി. സ്വതന്ത്രാനന്തരം പാക്കിസ്താനും ഇന്ത്യയുമായി വിഭജിക്കപ്പെട്ടപ്പോൾ ബലൂചിസ്ഥാൻ പാക്കിസ്ഥാന്റെ ഭാഗമായി. എന്നാൽ, സ്വതന്ത്ര രാജ്യമായി നിലനിൽക്കണം എന്നായിരുന്നു ഖാൻമാരുടെ താത്പര്യം. ബ്രിട്ടീഷ് സർക്കാരുമായി ഒപ്പുവച്ച നിരവധി കരാറുകൾ ആവശ്യം സാധൂകരിക്കാനായി ഇവർ ഉയർത്തിക്കാട്ടി. പക്ഷേ, ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. ഇന്ന് പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്താൻ. പക്ഷേ, ബലൂചിസ്ഥാൻ ഒരിക്കലും പാക്കിസ്ഥാന്റെ വരുതിയിൽ നിന്നില്ലെന്നതാണ് വസ്തുത. പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു, ടണൽ നമ്ബർ 8 ൽ ആയുധധാരികൾ അത് തടഞ്ഞു എന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.മേഖലയ്ക്ക് സ്വയംഭരണാവകാശം തേടുന്ന തീവ്രവാദ വിഘടനവാദ ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ), തങ്ങൾ ബന്ദികളാക്കുന്നത് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും മറ്റ് സുരക്ഷാ ഏജൻസികളിലെ അംഗങ്ങളുമാണെന്ന് അവകാശപ്പെട്ടു. ഇറാനും അഫ്ഗാനിസ്ഥാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ വർഷങ്ങളായി കലാപവുമായി മല്ലിടുകയാണ്, അടുത്തിടെ നിരവധി ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എണ്ണയും ധാതുക്കളും നിറഞ്ഞ ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് സ്വതന്ത്രമാക്കണമെന്നാണ് വിമത ഗ്രൂപ്പുകളുടെ ആവശ്യം. പാകിസ്ഥാൻ സർക്കാരിന്റെ വിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്ന് വംശീയ ബലൂച് ന്യൂനപക്ഷം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *