Your Image Description Your Image Description

അനാവശ്യ സെന്റിമെൻസ് വർക്കൗട്ട് ആക്കി സ്ത്രീകളുടെ മനസ്സ് പിടിച്ചെടുക്കുന്നതിൽ വെള്ളിത്തിരയിൽ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് സുരേഷ് ഗോപി, പിന്നെയല്ലേ ഈ പാവപ്പെട്ട ആശാവർക്കർമാരുടെ കാര്യം. വയനാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ കണ്ണീരിന് പരിഹാരം ഉണ്ടാക്കാൻ ബിജെപിയോട് സംസ്ഥാന സർക്കാർ പലകുറി ആവശ്യപ്പെട്ടിട്ടും കാണിക്കുന്ന അനീതിക്കെതിരെ ശബ്ദമില്ലാത്തവൻ ആണ് ഈ പറയുന്ന സുരേഷ് ഗോപി. ശരിയാണല്ലോ വയനാട്ടിലെ ഭൂരിഭാഗം ജനങ്ങളും മഹാ ദുരന്തത്തിൽ ഇല്ലാതായി പോയല്ലോ അവിടെ ചെന്ന് ഇത്തരം നാടകങ്ങൾ കാണിച്ചിട്ട് വലിയ കാര്യമില്ല. ഇതാവുമ്പോൾ ഒരു സീരിയലിന്റെ ഓളം ഒക്കെ ഉണ്ടാക്കാൻ പറ്റും. ഇന്നലെയും സുരേഷ് ഗോപി സെക്രട്ടറിയേറ്റിനു മുന്നിൽ വന്ന ആശാവർക്കർമാരെ കണ്ടു.ഓണറേറിയം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി സമരവേദിയിൽ രണ്ടാം വട്ടമാണ് സുരേഷ് ഗോപി എത്തുന്നത് . ആശാ വർക്കർമാർക്ക് കേന്ദ്രം നൽകാനുള്ളതെല്ലാം നൽകിയെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാർ പ്രവർത്തകരുടെ വേതനം കൂട്ടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സന്ദർശനം.കേന്ദ്രത്തിൽ പോയിട്ട് വന്നത് പട്ടി ചന്തയ്ക്ക് പോയത് പോലെയായി എന്ന് സുരേഷ് ഗോപിക്ക് തന്നെ ബോധ്യമായപ്പോൾ അതിന്റെ നാണക്കേട് മാറ്റാൻ കുറേ പാടുപെട്ടതാണ്. കേന്ദ്രം നൽകാനുള്ളത് എന്ന് പറയുന്നത് 2023 24 സാമ്പത്തിക വർഷത്തിലേത് ആണോ എന്നുo നടപ്പ് വർഷം 2024 25 ആകയാൽ ഈ വർഷം ഒരു രൂപ പോലും കേന്ദ്രസർക്കാർ ആശമാരുടെ ശമ്പള വർദ്ധനവിന് വേണ്ടിയിട്ട് നൽകിയിട്ടില്ല എന്നും വീണ ജോർജ് പരസ്യമായി പല ആവർത്തി പറഞ്ഞിട്ടും വിശ്വാസം വരാതെയാണ് സുരേഷ് കേന്ദ്രമന്ത്രിമാരെ കണ്ടു ബോധ്യപ്പെടാൻ പോയത്. കേരളത്തിൽ ആകെ പിടിച്ച ഒരു സീറ്റ് വളരെ അഭിമാനത്തോടുകൂടി നിലനിർത്തണമെങ്കിലും വീണ്ടും ഇലക്ഷൻ നടക്കുമ്പോൾ ഒരു സീറ്റിന് വേണ്ടിയെങ്കിലും വോട്ട് ചോദിച്ച് ആരുടെയെങ്കിലും ഒക്കെ മുന്നിൽ ചെല്ലണമെങ്കിലും കേരളം ഒരു കേന്ദ്രമന്ത്രിയെ അങ്ങോട്ട് അയച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടായി എന്ന് കേരളത്തിലെ ജനങ്ങൾക്ക് തോന്നണം. തോന്നിപ്പിക്കാൻ ഉള്ള ഏക വഴി പിടിച്ചു വെച്ചേക്കുന്ന തുകയിൽ നിന്ന് കുറച്ച് ഈ സമയത്ത് സുരേഷ് ഗോപി ഈ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയത് കൊണ്ട് മാത്രം ആശമാർക്ക് നൽകുന്നു എന്ന് വരുത്തി തീർക്കണം.
എന്തൊരു രാഷ്ട്രീയ ബുദ്ധിയാണ് ഇതിനൊക്കെ പിന്നിൽ. ഇതിനൊക്കെ പുറമേ കേരളത്തിന്റെ സാമ്പത്തിക അവസ്ഥ അറിയാമെന്നും ആശ മാരെ പൂർണമായും ഏറ്റെടുക്കുന്നത് കേരളത്തിന് താങ്ങാൻ കഴിയുന്നതല്ല എന്ന് അറിയുന്നതുകൊണ്ട് താൻ അത് പറയില്ല എന്നും സുരേഷ് ഗോപി പറയുന്നു .എന്തൊരു മഹാമാനസ്കതയാണ്. ഇതൊക്കെ അറിഞ്ഞിട്ടും മുഴുവൻ ഉത്തരവാദിത്വവും സംസ്ഥാനസർക്കാരുടെ തലയിൽ കെട്ടിവെച്ചുകൊണ്ട് നാടകം കളിച്ചതും സ്വന്തം പാർട്ടിക്കാരെയും കോൺഗ്രസുകാരെയും അതിന് കൂട്ടിവിട്ടതും എന്തിനായിരുന്നു എന്നുകൂടി സുരേഷ് പറയണം. രാജ്യസഭയിൽ നട പറഞ്ഞത് എല്ലാം റെക്കോർഡിക്കൽ ആണ് എന്നും അത് മായ്ച്ചു കളയാൻ പറ്റുന്ന ഒരു കാര്യമല്ല എന്നുമാണെങ്കിൽ ഇവിടെ നിയമസഭയിൽ വീണ ജോർജ് പറഞ്ഞതും അങ്ങനെ തന്നെയല്ലേ. വീണാ ജോർജ് സ്വകാര്യമായി സുരേഷ് ഗോപിയെ വിളിച്ച് അല്ലല്ലോ ഇത് പറഞ്ഞത്. അവരും ധൈര്യത്തോടുകൂടി ഒരു നിയമസഭയിൽ നിന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രം കാണിക്കുന്ന നെറികേട് വിളിച്ചുപറഞ്ഞത്.‘‘കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമാണ് സഭയിൽ കള്ളം പറയാൻ സാധിക്കില്ല. ഭാഷ മനസിലാകാത്തതിനാലാണ് കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറയുന്നത്. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇനി കിട്ടാനുള്ള തുക നൽകും’’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത് സുരേഷ് ഗോപിയുടെ ഈ പറച്ചിൽ കേട്ടാൽ തോന്നും വീണ ജോർജിനെ എഴുത്തിനിര്ത്തിയത് സുരേഷ് ഗോപിയാണെന്ന്. അല്ലെങ്കിൽ ഇനി വീണാ ജോർജിനെ ഏത് പള്ളിക്കൂടത്തിൽ ആണ് സുരേഷ് ഗോപി അക്ഷരം പഠിപ്പിച്ചതും അവർ ഭാഷയറിയാത്ത തരത്തിൽ ഒരു മോശം സ്റ്റുഡന്റ് ആയിരുന്നു എന്ന് കണ്ടെത്തിയതും എന്നുകൂടി പറയണം ഒന്നുമില്ലെങ്കിലും പത്രപ്രവർത്തനരംഗത്ത് കഴിവ് തെളിയിച്ച ഒരു സ്ത്രീയാണ് അവർ എന്നോർക്കണം . സുരേഷ് ഗോപി സിനിമ അഭിനയത്തിൽ മാത്രമാണ് ഐപിഎസും മന്ത്രിയും പോലീസും ഒക്കെ ആയതും കണ്ടതും ഒക്കെ വീണാ ജോർജ് എത്രയോ കാലമായി ഒരു പത്രപ്രവർത്തക എന്ന നിലയിൽ ഇത്തരക്കാരോട് ഇടപഴകിയും സംസാരിച്ചും അവരുടെ വാർത്തകൾ കണ്ടെത്തിയും പ്രസിദ്ധീകരിച്ചുമൊക്കെ വളരെ ശീലമുള്ള വ്യക്തിയാണ്.കേന്ദ്രം അനുവദിച്ച തുക സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിച്ചോ എന്ന ചോദ്യത്തിനു, മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കൂ എന്നായിരുന്നു മറുപടി. എന്നാൽ ആശാ വർക്കർമാർക്ക് നൽകാനുള്ള പണം കേന്ദ്രം നൽകിയെന്ന വാദം സംസ്ഥാനം തള്ളി. 2023–24 സാമ്പത്തിക വർഷത്തിൽ കോബ്രാൻഡിങിന്റെ പേരിൽ പണം തടഞ്ഞുവച്ചു. 636.88 കോടി കിട്ടിയില്ലെന്ന് പറഞ്ഞ മന്ത്രി വീണാ ജോർജ് യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നിയമസഭയിൽ വച്ചു എന്നും ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് കേ​ന്ദ്രം ന​ല്‍​കാ​നു​ള്ള​തെ​ല്ലാം ന​ല്‍​കി​യെ​ന്നും സു​രേ​ഷ് ഗോ​പി സ​മ​ര​പ്പ​ന്ത​ലി​ല്‍ പ​റ​ഞ്ഞു. അറുപതു ശതമാനം കേന്ദ്രം. നാല്പതു ശതമാനം സംസ്ഥാനം. അതല്ലേ അനുപാതം. അപ്പോൾ കേരളം ഏഴായിരം നൽകുമ്പോൾ കേന്ദ്രം പതിനായിരത്തി അഞ്ഞൂറ് നൽകേണ്ടേ.അത് നൽകിയിട്ട് ഈ ഹീറോയിസം കാണിച്ചാൽ കൊള്ളാമായിരുന്നു സുരേഷ് ഗോപി .ഇത്രയും ദിവസം ആശാവർക്കർമാർ സമരം ചെയ്തിട്ടും സംസ്ഥാനം കേന്ദ്രത്തോട് ബാക്കി തുക തരാൻ പറഞ്ഞിട്ടും നിയമസഭയിൽ എംപിമാർ ഇത് ആവർത്തിച്ച് പിന്നെയും പറഞ്ഞിട്ടും മനസ്സിലാകാത്ത കേന്ദ്രസർക്കാരിന് കേരളത്തിൽനിന്ന് ഒരേയൊരു ബിജെപി എംപിയായ സുരേഷ് ഗോപി പറഞ്ഞപ്പോൾ മാത്രം മനസ്സിലായി.ജനങ്ങൾക്കും ചിലതൊക്കെ മനസ്സിലായി എന്ന് മാത്രം മോദി സർക്കാർ ഓർത്താൽ മതി.ഈ അഭിനയം ഒക്കെ വെള്ളിത്തിരയിൽ കാഴ്ചവെച്ചെങ്കിൽ ഫീൽഡ് ഔട്ട് ആവാതെ പിടിച്ചുനിൽക്കുക എങ്കിലും ചെയ്യാമായിരുന്നു.ഇനി സഹായം പറ്റിക്കഴിഞ്ഞാൽ വോട്ട് കൊടുത്തില്ലെങ്കിൽ തന്നതൊക്കെ ഔദാര്യമായിരുന്നെന്നും വാങ്ങി നക്കിയിട്ട് നന്ദിയില്ലാത്തരം കാണിക്കാൻ നാണമില്ലേ എന്നും ചോദിക്കാനും തമ്പുരാൻ മടിക്കില്ലെന്ന് മറക്കരുത്

Leave a Reply

Your email address will not be published. Required fields are marked *