Your Image Description Your Image Description

കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രവാസിക്ക് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. വൻ തുകയാണ് ഇയാൾ പിഴയായി അടയ്‌ക്കേണ്ടത്. സ്റ്റേറ്റിന് 25 ശതമാനം മൂലധനമുള്ള ഒരു പ്രധാന കമ്പനിയുടെ അക്കൗണ്ടിംഗ് യൂണിറ്റ് മേധാവിയെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും രണ്ട് ദശലക്ഷം ദിനാർ പിഴയുമാണ് ശിക്ഷ . ഈജിപ്ഷ്യൻ പൗരനാണ് കേസിലെ പ്രതി. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

തൊഴിലുടമയുടെ പണം റിയൽ എസ്റ്റേറ്റും സ്വർണ്ണക്കട്ടികളും വാങ്ങാൻ ഉപയോഗിച്ച് അവ വെളുപ്പിച്ചുവെന്നാണ് കേസ്. രണ്ടാമത്തെ പ്രതിയായ അമേരിക്കൻ പൗരനെ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചു. ഇയാൾ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയും ഒന്നാം പ്രതിയുമായി ചേർന്ന് കുറ്റകൃത്യത്തിൽ പങ്കാളിയാകുകയും ചെയ്തു മോഷണം പോയ തുകയുടെ അഞ്ച് ശതമാനം കമ്മീഷനായി ഇയാൾക്ക് ലഭിച്ചു.

കേസിലെ ഒന്നാം പ്രതിയായ ഈജിപ്ഷ്യൻ പൗരനെതിരെ ഒരു ദശലക്ഷം ദിനാറിൻ്റെ കള്ളപ്പണം വെളുപ്പിച്ചതിനാണ് കുറ്റം ചുമത്തിയത്. വ്യാജ രേഖകൾ ഉപയോഗിച്ച് കമ്പനിയിൽ നിന്ന് പണം ശേഖരിച്ച് വിവിധ രാജ്യങ്ങളിലേക്ക് മാറ്റുകയും ഫണ്ടിൻ്റെ നിയമവിരുദ്ധമായ ഉറവിടം മറയ്ക്കാൻ റിയൽ എസ്റ്റേറ്റ്, വാഹനങ്ങൾ, സ്വർണ്ണക്കട്ടികൾ എന്നിവ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തുവെന്നും കേസ് ഫയലുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *