Your Image Description Your Image Description

കോഴിക്കോട്: വാഴത്തോട്ടത്തിൽ പോയി മടങ്ങി വരവെ കർഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. ഇയാളുടെ കഴുത്തിൽ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെത്തുടർന്ന് മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സുരേഷ് ചികിത്സ തേടി. കേരളത്തിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ തൊഴിൽ സമയത്തിലടക്കം മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ 2 മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ട് . തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 38°C വരെ താപനില ഉയരാം. മലപ്പുറം, എറണാകുളം ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും താപനില ഉയരാം. വയനാട്, കൊല്ലം ജില്ലകളിൽ 34°C വരെയും, തിരുവനന്തപുരത്ത് 33 °C വരെയും ഇടുക്കിയിൽ32 °C താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൂട് ഇത്രയും വർധിച്ച സാഹചര്യത്തിൽ സൂര്യാഘാത, സൂര്യതാപ സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് വേനൽ മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കന്യാകുമാരി തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *