Your Image Description Your Image Description

ഹനോയ്: വെറും 11 രൂപയ്ക്ക് ഒരു അന്താരാഷ്ട്ര വിമാന യാത്ര! കേൾക്കുന്ന ആർക്കും ഞെട്ടലുളവാക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിയറ്റ്നാമീസ് എയർലൈനായ വിയറ്റ്ജെറ്റ് എയർ. കമ്പനിയുടെ പ്രത്യേക പ്രമോഷനൽ ഓഫറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും വിയറ്റ്നാമിലേക്കുള്ള യാത്രക്കാർക്കാണ് വെറും 11 രൂപക്ക് വിമാന ടിക്കറ്റ് നൽകുന്നത്. കുതികളും മറ്റ് ഫീസുകളും ഇതിന് പുറമേ നൽകേണ്ടി വരുമെന്നും കമ്പനി വ്യക്തമാക്കുന്നു.

മുംബൈ, ഡൽഹി, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നും വിയറ്റാനാമിലേക്കുള്ള യാത്രകൾക്കാണ് വെറും 11 രൂപയുടെ ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി, ഹനോയ്, ഡാ നാങ് തുടങ്ങിയ ന​ഗരങ്ങളിലേക്കാണ് ഈ കുറഞ്ഞ പണത്തിന് പറക്കാനാകുക. ഇന്ത്യയിൽ നിന്നും വിയറ്റ്നാമിലേക്കുള്ള എല്ലാ റൂട്ടുകളിലും ടിക്കറ്റ് നിരക്ക് ബാധകമാണ്. എന്നാൽ, ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിയാഴ്ചകളിൽ മാത്രമാണ് ഈ ഓഫർ ലഭിക്കുക.

11 രൂപ ഫ്ലൈറ്റ് ടിക്കറ്റ് വിൽപന ഇപ്പോൾ മുതൽ ഡിസംബർ 31 വരെ എല്ലാ വെള്ളിയാഴ്ചയും ലഭ്യമാണ്. അതേസമയം ഓഫറിന് കീഴിൽ സീറ്റുകളുടെ എണ്ണം കുറവാണ്. യാത്രക്കാർക്ക് വിയറ്റ്ജെറ്റ് എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.vietjetair.com വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. 2025 ഡിസംബർ 31 വരെയാണ് ഈ ഓഫറിന് കീഴിൽ യാത്ര ചെയ്യാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *