Your Image Description Your Image Description

പിണറായി വിരുദ്ധ പരാമർശങ്ങളും പിണറായി സർക്കാർ അഴിമതി സർക്കാർ ആണെന്നുള്ള ആരോപണങ്ങളും ഇരുവശത്തുനിന്ന് ബിജെപിയും കോൺഗ്രസും ഒരുപോലെ ആവർത്തിച്ചിട്ടും ജനങ്ങൾക്ക് വിശ്വാസം പിണറായി സർക്കാരിനെ തന്നെ. അതിനൊരു ഉത്തമ ഉദാഹരണം ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ വൻപിച്ച മുന്നേറ്റമാണ്. ആരോപണങ്ങൾ ആരോപണങ്ങളായി തന്നെ നിലനിർത്തിക്കൊണ്ട് പിണറായി സർക്കാരിനെ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒരുതരത്തിൽ കോൺഗ്രസിന്റെ കഴിവുകേടും പിണറായിക്ക് വോട്ട് കൂട്ടി എന്ന് വേണം പറയാൻ. പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ ജന നന്മയ്ക്കു വേണ്ടി ഉള്ളതാണ് എന്ന് കണ്ടു ബോധ്യപ്പെട്ടവരാണ് കേരളത്തിലെ ജനങ്ങൾ. അതിനുപുറമേ കേരളത്തിലെ മുഴുവൻ ആൾക്കാർക്കും അർഹിക്കപ്പെട്ട എല്ലാ ആനുകൂല്യങ്ങളും കൃത്യമായി കാലതാമസം ഇല്ലാതെ നൽകുന്നതിലുള്ള സർക്കാരിന്റെ മിടുക്കും വോട്ട് കൂട്ടാൻ കാരണമായി.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ കേരളത്തിൽ 30 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ മികച്ച മുന്നേറ്റം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് സിപിഐ എം അഭിപ്രായപ്പെട്ടു . എൽഡിഎഫ് സർക്കാരിനും ഇടതുമുന്നണിക്കും എതിരായി നടക്കുന്നവ്യാജപ്രചാരണങ്ങളെ വോട്ടർമാർ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് എൽഡിഎഫ് വിജയമെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡ് ഉൾപ്പെടെ 13 ജില്ലകളിലായി രണ്ട്‌ ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗ്രാമപഞ്ചായത്തിൽ 24 വാർഡിൽ 13 വാർഡിലും എൽഡിഎഫ് വിജയിച്ചു. തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡും ഇടുക്കി പഞ്ചായത്ത് വാത്തുക്കുടി വാർഡും എറണാകുളം പൈങ്ങോട്ടൂർ പഞ്ചായത്ത് പനങ്കര വാർഡും യുഡിഎഫിൽനിന്ന് എൽഡിഎഫ്‌ പിടിച്ചെടുത്തു. കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളിൽ നേരത്തെ തന്നെ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു.ഒരുതലത്തിൽ ആരോപണങ്ങളെ അനുമോദനങ്ങൾ ആക്കി മുന്നേറുകയാണ് പിണറായിയുടെ ഭരണം. ഈ കണക്കിന് പോയാൽ അടുത്ത തിരഞ്ഞെടുപ്പിനു ശേഷവും തുടർഭരണത്തിന് കേരളം സാക്ഷിയാകും എന്ന കാര്യത്തിൽ സംശയമില്ല.കേരളത്തിൽ ഇനി ഒരു അധികാര കസേര കോൺഗ്രസ് ഭരണകൂടത്തിന് പ്രതീക്ഷിക്കാൻ കഴിയുന്നതേയല്ല. പ്രതീക്ഷിക്കാൻ കഴിയില്ല എന്നല്ല സ്വപ്നം കാണാൻ പോലും കഴിയില്ല. അല്ലെങ്കിലും ഓടിക്കാൻ അറിയുന്ന ഒരു സാരഥി ഇല്ലാത്ത വാഹനത്തിൽ കയറിയിരിക്കുന്ന യാത്ര ചെയ്യാൻ ആരാണ് തയ്യാറാവുക. തുടർച്ചയായി മൂന്നാം വട്ടവും കേരള സമൂഹം കൈയൊഴിഞ്ഞാൽ ഒന്നുകിൽ കേരളത്തിലെ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും അതല്ലെങ്കിൽ കോൺഗ്രസ് അണികൾക്ക് കമ്മ്യൂണിസ്റ്റിൽ ലയിക്കാം. പക്ഷേ ഈ തമ്മിൽ തല്ല് അവിടെ ചെന്നാലും ഉണ്ടാകും എന്ന് ഉറപ്പുള്ളതുകൊണ്ട് ഇടതുപക്ഷവും കോൺഗ്രസിന് കൈ ഒഴിയാനാണ് സാധ്യത. അതുകൊണ്ടുതന്നെയാവണമല്ലോ ബിജെപിയോട് അനുഭാവം ഇപ്പോൾ പ്രകടിപ്പിക്കുന്നത്. സർക്കാരുടെ ഇടാൻ ബിജെപിയോട് കൂട്ടുകൂടിയതാണ്. എന്നിട്ടിപ്പോൾ ബിജെപിയെയും കോൺഗ്രസിനെയും കേരളത്തിലെ മണ്ണ് മറന്ന മട്ടായി.പണ്ടത്തെപ്പോലെയല്ല ടെക്നോളജി വികസിച്ച തോടുകൂടി ജനങ്ങൾക്ക് കാര്യങ്ങൾ വസ്തുതാനിഷ്ടമായി അതാത് സമയങ്ങളിൽ അറിയാൻ കഴിയുന്നുണ്ട് എന്ന് കോൺഗ്രസ് മറക്കരുത്. പണ്ട് കണ്ണുകെട്ടി പറ്റിക്കാമായിരുന്നു.ആയിരുന്നു ഇന്നത് വിലപ്പോവില്ല. മുഖ്യന്റെ എല്ലാ വികസന പ്രവർത്തനങ്ങളും സുതാര്യമാണ് ആർക്കും എപ്പോഴും പരിശോധിക്കാവുന്ന പോലെ സുതാര്യം. ജനം മണ്ടന്മാരല്ല അവർ കണ്ടുകീട്ട് ബോധ്യപ്പെട്ടതിനാണ് വോട്ട് കുത്തിയത്. കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈച്ചയടിച്ചിരിക്കുമെന്ന് സാരം

Leave a Reply

Your email address will not be published. Required fields are marked *