Your Image Description Your Image Description

തുടർച്ചയായി നടക്കുന്ന റാഗിങ്ങുകൾ ഉൾപ്പെടെയുള്ള അതിക്രമങ്ങളെല്ലാം ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ആണ് നടത്തുന്നത് എന്ന ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണങ്ങൾക്ക് പിന്നിലും ഇടതുപക്ഷ വിദ്യാർത്ഥി സംഘടന പിരിച്ചുവിടണമെന്ന ആവശ്യത്തിന് പിന്നിലും കോൺഗ്രസ് നേതാക്കന്മാർ ആയിരുന്നു. എന്നാൽ വലതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന അതിക്രമങ്ങൾക്കു മുന്നിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ് കോൺഗ്രസുകാർ. കെഎസ്‌യു നടത്തുന്ന പല അതിക്രമങ്ങളും പലപ്പോഴായി എസ്എഫ്ഐ പ്രസ്ഥാനത്തിന്റെ തലയിൽ വച്ചു കെട്ടി രക്ഷപ്പെടാനുള്ള തന്ത്രവും ഈ കൂട്ടർ നടത്താറുണ്ട്. ഇപ്പോൾ പുറമണ്ണൂർ മജ്‌ലിസ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ നടക്കുന്ന കലിക്കറ്റ്‌ സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ യുഡിഎസ്‌എഫ്‌ അഴിഞ്ഞാട്ടമാണ് നടക്കുന്നത് . യൂണിയന്‌ എസ്എഫ്ഐ നേതൃത്വം നൽകുന്ന ക്യാമ്പസുകളിൽനിന്ന്‌ എത്തുന്നവർക്കെതിരെയാണ്‌ കെ എസ് യു സംഘം അക്രമം അഴിച്ചു വിടുന്നത് .ഇന്റർസോൺ കലോത്സവത്തിന്റെ ആദ്യദിവസം തന്നെ ഭക്ഷണം കഴിക്കാൻ എത്തിയ തൃശൂർ സെന്റ്‌ തോമസ് കോളേജിലെ യൂണിയൻ ഭാരവാഹികളെ കലോത്സവത്തിന്റെ ഭക്ഷണശാലയ്ക്ക് സമീപം വച്ച് കെ എസ് യു നേതാക്കന്മാർ ആക്രമിക്കുകയുണ്ടായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രീൻറൂമിൽ അതിക്രമിച്ച് കയറി ഹാത്തിഫ് എന്ന വിദ്യാർഥിയെ മർദ്ദിക്കുകയും, എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾ കലോത്സവ നഗരിയിൽ എത്തിച്ചേർന്നാൽ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇന്റർ സോൾ കലോത്സവത്തിൽ സംഘര്ഷങ്ങള് തുടർക്കടത്തയാവുകയാണ് . തുടർന്ന് സ്കിറ്റ് മത്സരം നടക്കുന്ന വേദി നാലിൽ മത്സരത്തിന് തയ്യാറെടുക്കുകയായിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള മത്സരാർഥികളെയും യൂണിയൻ ഭാരവാഹികളെയും മർദ്ദിക്കുകയും ഉണ്ടായി. താനൂർ ഗവൺമെൻറ് കോളേജിലെ യുയുസി മുഹമ്മദ് സനദിനും മാരകമായി മർദ്ദനമേറ്റു.സംഭവം അറിഞ്ഞ്‌ ക്യാമ്പസിലെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദിൽ, സംസ്ഥാന കമ്മിറ്റി അംഗം എം സുജിൻ എന്നിവരെയും എംഎസ്എഫ് അക്രമിസംഘം കൈയേറ്റംചെയ്യാൻ ശ്രമിച്ചു. സംഘർഷം നിലനിൽക്കുന്നതിനാൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.മുതിർന്ന നേതാക്കന്മാരുടെ പിൻബലത്തോടെ എന്തും ചെയ്യാം എന്നുള്ള ധാർഷ്ട്യമാണ് ഇത്തരം അതിക്രമങ്ങൾക്ക് പിന്നിൽ. വിദ്യാർത്ഥി സംഘടനകൾക്കിടയിൽ നടക്കുന്ന എന്ത് സംഘട്ടനവും എസ്എഫ്ഐ പ്രസ്ഥാനത്തിന്റെ തലയിൽ കെട്ടി വച്ചിട്ട് രക്ഷപ്പെടുന്നതുകൊണ്ടും കെഎസ്‌യു കാലാകാലങ്ങളായി നടത്തിവരുന്ന അതിക്രമങ്ങൾ ശക്തരായ നേതാക്കന്മാർ മൂടിവയ്ക്കുന്നതുകൊണ്ടും പലപ്പോഴും ഇത് പുറംലോകം അറിയുന്നില്ല. പല ക്യാമ്പസുകളിലും അധികാരം കിട്ടാത്തതിന്റെ അരിശം കൂടി ഇത്തരം കലോത്സവവേദികളിൽ ആണ് കെഎസ്‌യു തീർക്കുന്നത്.സഹപാഠികളെ കൊല ചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ് എഫ് ഐയുടെ മൃ​ഗീയവിനോദമായ സാഹചര്യത്തിൽ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെ പി സി സി അധ്യക്ഷൻ‌ കെ സുധാകരൻ ശക്തമായി വാദിച്ചിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല .എന്നിട്ടിപ്പോൾ സ്വന്തം അണികൾ ചെയ്തുകൂട്ടുന്ന അതിക്രമത്തിന് മുന്നിൽ കോൺഗ്രസ് നേത്രൃത്വത്തിനു മൗനമാണ് ഉത്തരം.വിദ്യാർത്ഥികളുടെ കലാവാസനകൾ പൂത്തുലയുന്ന കലോത്സവ വേദികളെ കുരുതി കലമാക്കാൻ കെ എസ് യു കച്ചകെട്ടി പുറപ്പെടുമ്പോൾ ഒരു സംഘടനയിൽ അംഗമായ ഒന്നോ രണ്ടോ പേര് ചേർന്ന് ചെയ്‌ത കുറ്റത്തിന് ഒരു കാലങ്ങളായി നിലനിൽക്കുന്ന ഒരു വിദ്യാർത്ഥി സംഘടനയെ മൊത്തം പിരിച്ചു വിടണമെന്ന് പറഞ്ഞ സുധാകരനും ഉത്തരമില്ല . കാലാകാലങ്ങളായി കാമ്പസുകളിലും കലോത്സവ വേദികളിലും കെ എസ് യു നടത്തി വരുന്ന പലഅതിക്രമങ്ങളെയും എതിർക്കുന്നതിന്റെ പേരിൽ ആ അക്രമങ്ങളുടെ ഉത്തരവാദിത്വം മുഴുവൻ എസ് എഫ് ഐ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട് .രണ്ടാഴ്ച മുന്നേ കേരളവർമ്മ കോളേജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കെ എസ് യു പ്രവർത്തകൻ ഇരുമ്പു വടിയെടുത്ത് ആക്രമിച്ചിരുന്നു .എന്നാൽ അത് മാധ്യമങ്ങൾ പോലും പുറത്ത്‌ വിട്ടിട്ടില്ല .എസ് എഫ് ഐ പ്രസ്ഥാനത്തെ മനപ്പൂർവ്വം മോശമായി ചിത്രീകരിച്ചു കൊണ്ട് കലാലയങ്ങളിൽ കെ എസ് യു വിനു വളരാനുള്ള മണ്ണും വളവും ഒരുക്കാനുള്ള കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഒരു ഗൂഢ തന്ത്രവും വിലപപോവില്ല.നാഥനില്ലാ കളരിയായി മാറിയ കോൺഗ്രസിന്റെ കഴിവ് കേടു തന്നെ കുട്ടി ഗുണ്ടാ നേതാക്കന്മാരിലും പ്രതിഫലിക്കുമെന്ന് ചിന്ത ശേഷിയുള്ള വിദ്യാർത്ഥി സമൂഹത്തിനു നല്ല ധാരണയുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *