Your Image Description Your Image Description

കേരളത്തിൽ കൊലപാതക പരമ്പരകൾ തുടർക്കഥയാവുകയാണ്. ഇന്നലെ വെഞ്ഞാറമൂട്ടിൽ നടന്ന അഞ്ച് അറും കൊലകൾ കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. കേവലം 23 വയസ്സുള്ള അഫാൻ എന്ന ചെറുപ്പക്കാരനാണ് തന്റെ സഹോദരനെയും കാമുകിയെയും പിതൃമാതാവിനെയും സഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഉൾപ്പെടെ അഞ്ചു പേരെ കൊല്ലുകയും ഉമ്മയെ ആക്രമിക്കുകയും ചെയ്തത്.അഫാന്റെ മുത്തശ്ശി സൽമാബീവി സഹോദരൻ അഫ്സാൻ , പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാബീവി, വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന എന്നിവരാണു കൊല്ലപ്പെട്ടത്.ചുറ്റിക കൊണ്ടാണ് ഇയാൾ ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.ഇയാൾ നേരിട്ടു പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണു വിവരം പുറംലോകമറിഞ്ഞത്. മൂന്നിടങ്ങളിലായാണു കൊലപാതകങ്ങൾ നടത്തിയത്. അഞ്ചൽ സെന്റ് ജോൺസ് കോളജിൽ ബിരുദാനന്തരബിരുദ വിദ്യാർഥിനിയായ ഫർസാന പെൺസുഹൃത്താണ് എന്നിങ്ങനെയാണ് ലഭിക്കുന്ന വിവരങ്ങൾ .സാമ്പത്തികബാധ്യതയാണു കാരണമെന്ന ആണ് പ്രതിയുടെ കുറ്റസമ്മതമൊഴി.പ്രതിയുടെ പിതാവിന് വിദേശത്ത് ബിസിനസ്സിൽ വാൻ സാമ്പത്തിയേക് ബാധ്യതയുണ്ടായി എന്നും അതിൽ ബന്ധുക്കൾ ഒരു സഹായവും വാഗ്ദാനം ചെയ്തില്ല എന്നും അതാണ് പകയ്ക്ക് പിന്നിലെന്നും പറയപ്പെടുന്നു .എന്നാൽ ഇതേ സമയം കൊല്ലപ്പെട്ട പെൺകുട്ടി ഫർസാന അഫാന്റെ കാമുകി ആയിരുന്നു എന്നും വിവാഹത്തിനുള്ള വീട്ടുൿറ്റ് എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നും പറയപ്പെടുന്നുണ്ട് .സ്റ്റേഷനിലേക്കു നടന്നെത്തിയ ചെറുപ്പക്കാരൻ, താൻ അഞ്ചാറുപേരെ തട്ടിയിട്ടാണു വരുന്നതെന്നും മരിച്ചിട്ടുണ്ടാകുമെന്നും ഭാവവ്യത്യാസമില്ലാതെ പറഞ്ഞപ്പോൾ പൊലീസുകാർക്കുണ്ടായ ആദ്യതോന്നൽ അതായിരുന്നു. പറഞ്ഞത് ഒറ്റയടിക്കു വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല. എന്നാൽ, അഫാൻ പറഞ്ഞ വീടുകളിലേക്ക് തിരക്കിയെത്തിയ പൊലീസിനു കാണാൻ കഴിഞ്ഞത് നിരന്നു കിടക്കുന്ന മൃതദേഹങ്ങൾ. പറഞ്ഞതിന്റെ പൊരുളറിയാൻ പൊലീസ് ഇറങ്ങുമ്പോൾ, പൊലീസ് സ്റ്റേഷനിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു അഫാൻ.പേരുമലയിലെ അവസാനത്തെ കൊലപാതകങ്ങൾക്കുശേഷം നാലു കിലോമീറ്റർ അകലെയുള്ള വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു മുൻപിൽ വൈകിട്ട് ആറോടെയാണ് അഫാൻ ഓട്ടോയിലെത്തിയത്. ഓട്ടോ പറഞ്ഞയച്ചു സ്റ്റേഷനിലേക്കു കയറിയപ്പോൾ ആദ്യം കണ്ട പൊലീസുകാരനോടു വിവരം പറഞ്ഞു: ‘പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചു കാണും’. ഇതു കേട്ടപ്പോൾ, മനോദൗർബല്യമുള്ള യുവാവെന്നും ലഹരിക്ക് അടിമയെന്നുമെല്ലാമുള്ള ആലോചനകൾ പൊലീസുകാർക്കുണ്ടായി. അഫാനെ അകത്തേക്കു വിളിച്ചിരുത്തിയ പൊലീസുകാർ കാര്യങ്ങൾ ആവർത്തിച്ചു ചോദിച്ചെങ്കിലും മറുപടിയിൽ വ്യക്തതയുണ്ടായില്ല.ഇതോടെ പൊലീസ് സംഘം പേരുമലയിലെ വീട്ടിലേക്കു തിരിക്കുകയും അതേസമയം തന്നിൽനിന്നു പൊലീസിന്റെ ശ്രദ്ധ മാറിയെന്നു മനസ്സിലായതോടെ കയ്യിൽ കരുതിയ പൊതിയിൽനിന്ന് അഫാൻ എലിവിഷമെടുത്തു കഴിക്കുകയും ചെയ്തു . പിന്നാലെ കുഴഞ്ഞുവീണ പ്രതിയെ ആശുപത്രിയിൽ എത്തിച്ചു . പേരുമലയിലെ വീട്ടിലെത്തിയ പൊലീസിനു കാണാനായതു അഫാന്റെ അനുജന്റെയും സുഹൃത്തിന്റെയും മൃതദേഹങ്ങൾ ആണ് . പേരുമലയിലെ വീട്ടിൽ ഉമ്മയെയും അനുജനെയും സുഹൃത്തിനെയും തലയ്ക്ക് അടിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്നു വിട്ടതും ആരും രക്ഷപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നു.രാത്രിയിൽ വീട്ടിലെത്തുന്ന പൊലീസോ, അയൽക്കാരോ തീപ്പെട്ടിയുരച്ചാൽ വീടുൾപ്പെടെ കത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. വീടിന്റെ ഗേറ്റ് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് അയൽക്കാരും വിവരമറിഞ്ഞതെന്നതിനാൽ ആരും അകത്തേക്കുകയറിയിരുന്നില്ല. പാചകവാതകത്തിന്റെ മണമടിച്ചതോടെ പൊലീസു അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തി അപകടം ഒഴിവാക്കിയശേഷമാണു പൊലീസ് അകത്തു കടന്നത്. ഗുരുതരമായി പരുക്കേറ്റുകിടന്ന ഷമിയ്ക്ക് നേരിയ ശ്വാസമുണ്ടായിരുന്നു എങ്കിലും ആശുപത്രിയിലെത്തിക്കാൻ വൈകിയത് ഇക്കാരണത്താലാണ്.ഒരു തരത്തിലുള്ള അക്രമവാസനയും പ്രകടിപ്പിക്കാതിരുന്ന വ്യക്തിയാണ് അഫാന്‍ എന്നാണ് അറിയുന്നവര്‍ പറയുന്നത്. പഠനത്തിനുശേഷം അഫാന്‍ കുറച്ചുനാള്‍ ഗള്‍ഫിലെത്തി പിതാവിനൊപ്പം കഴിഞ്ഞിരുന്നു. ശാന്തപ്രകൃതനായ യുവാവായാണ് എല്ലാവർക്കും അഫാനെ പരിചയം.തന്നേക്കാള്‍ പത്തു വയസ്സ് കുറവുള്ള കുഞ്ഞനുജനെ അഫാന്‍ ഏറെ സ്‌നേഹിച്ചിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സഹോദരനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് അഫാന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍നിന്നു വീട്ടിലെത്തിയ അഫ്‌സാനെ പുറത്തുകൊണ്ടുപോയി അഫാൻ ഭക്ഷണം വാങ്ങി കൊടുത്തിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.ബന്ധുക്കളെ ക്രൂരമായി കൊന്നശേഷം പ്രിയപ്പെട്ടവരെ കൊല്ലാനുറച്ചു വെഞ്ഞാറമൂട് പേരുമലയില്‍ തിരിച്ചെത്തിയ അഫാൻ യാതൊരു ഭാവഭേദവും കൂടാതെയാണു ഓട്ടോയിൽ നല്ല വസ്ത്രങ്ങൾ ധരിച്ചു പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് .അഫാന്റെ ഉമ്മ ശമിക്ക് ബോധം വന്നു സ്മസാരിക്കാൻ കഴിഞ്ഞാൽമാത്രമേ കൂടുതൽ വിശദാംശങ്ങൾ ഇതിനെ പറ്റി പുറത്തു വരൂ .പിതാവ് വിദേശത്തു നിന്ന് എത്തേണ്ടതായുമുണ്ട് .ഇതിന്റെ ഓകെ പിന്നിൽ ആത്യന്തികമായി മാനസിക പ്രശ്നം തന്നെയാണെന്ന് പറയാം. അതിന് കാരണങ്ങൾ പലതാവാം.ചിലരിൽ അത് സിനിമ ആണെങ്കിൽ മറ്റു ചിലരിൽ അത് ലഹരി…… ചിലർക്ക് തമാശ…. ചിലർക്ക് ജിജ്ജാസ.ഓരു കാര്യമുറപ്പാണ്.അടിസ്ഥാന തലത്തിൽ മുതലുള്ള കൗൺസിലിങ് തുടർച്ചയായി വേണ്ടി വരും . കേരളത്തിൽ ഗുരുതരമായി എന്തോ സംഭവിക്കുന്നുണ്ട്. തുടർച്ചയായി കേൾക്കുന്നതെല്ലാം ഭീകരമായ കൊലപാതകവാർത്തകളാണ്. മറ്റു വാർത്തകളെന്തും മാദ്ധ്യമനിർമ്മിതിയായിരിക്കാം അല്ലായിരിക്കാം. ഈ സംഭവങ്ങൾ അതല്ല. പൂച്ചയോ കോഴിയോ വീട്ടിൽകയറി എന്നു പറഞ്ഞ് മറ്റൊരു ചെറുപ്പക്കാരൻ അയൽവീട്ടിൽ ചെന്ന് നാലുപേരെ തലക്കടിച്ചു കൊല്ലുന്ന വാർത്ത ഏതാനും ദിവസം മുൻപാണ് നമ്മളറിഞ്ഞത്. ഇന്നത്തെ വാർത്തയിലെ യുവാവിന് 23 വയസ്സെന്നാണ് കേൾക്കുന്നത്. 23 വയസ്സ്! ഇങ്ങനെ എണ്ണമറ്റ വാർത്തകളാണ്. എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറയാം. പരസ്പരബന്ധമില്ല എന്നു പറയാം. ലഹരിയാണ് പ്രശ്നം എന്നു പറയാം. പുതിയ തലമുറ വഴിതെറ്റുന്നു എന്നു പറയാം. ഇതിലെല്ലാം ശരിയും തെറ്റും ഉണ്ടായിരിക്കാം. എന്താണ് മാറുന്നതെന്നും എന്തുകൊണ്ട് മാറുന്നുവെന്നും എന്താണ് പരിഹാരമെന്നും കൂട്ടായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട ഒരു ദുരന്തം ഈ തുടർച്ചയായ സംഭവങ്ങളിൽ ഉണ്ട്. അതീവസാമൂഹ്യജാഗ്രത വേണ്ട, മാരകമായി രോഗാതുരമായ ഒരു സമൂഹമായി കേരളം മാറുന്നുണ്ട് എന്ന യാഥാർത്ഥ്യം മുന്നിലുണ്ട്.

1 .ഇന്നലെ നാടിനെ നടുക്കിയ ഒരു ദുരന്തം നമ്മുടെ തൊട്ടടുത്ത് ഉണ്ടായല്ലോ എന്താണ് ആ വാർത്തകളുടെ വിശദാംശം

ഇന്നലെ തിരുവനന്തപുരം വെഞ്ഞാറമൂട് ആണ് നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പര ഉണ്ടായത് ഒന്നും രണ്ടും പേര അല്ല അഞ്ചു പേരെയാണ് കേവലം 23 വയസ്സുള്ള അഫാൻ എന്ന ചെറുപ്പക്കാരൻ കൊന്നത്. അതിൽ തന്നെ അവന്റെ ക്യാൻസർ രോഗബാധിതയായ ഉമ്മ ഇപ്പോഴും അതിതീവ്ര പരിചരണ വിഭാഗത്തിൽ ആണ്.സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളിലുംനിന്നും പ്രാഥമിക അന്വേഷണത്തിലും ഇവ വ്യക്തമാകുന്നുണ്ട്.അഫാന്റെ മുത്തശ്ശി സൽമാബീവി സഹോദരൻ അഫ്സാൻ , പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാബീവി, വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന എന്നിവരാണു കൊല്ലപ്പെട്ടത്.ചുറ്റിക കൊണ്ടാണ് ഇയാൾ ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.ഇയാൾ നേരിട്ടു പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണു വിവരം പുറംലോകമറിഞ്ഞത്. മൂന്നിടങ്ങളിലായാണു കൊലപാതകങ്ങൾ നടത്തിയത്. അഞ്ചൽ സെന്റ് ജോൺസ് കോളജിൽ ബിരുദാനന്തരബിരുദ വിദ്യാർഥിനിയായ ഫർസാന പെൺസുഹൃത്താണ് എന്നിങ്ങനെയാണ് ലഭിക്കുന്ന വിവരങ്ങൾ .

2. അഫാൻ എന്തിനാണു കൊലപാതകങ്ങൾ നടത്തിയത്?

സാമ്പത്തികബാധ്യതയാണു കാരണമെന്ന ആണ് പ്രതിയുടെ കുറ്റസമ്മതമൊഴി.പ്രതിയുടെ പിതാവിന് വിദേശത്ത് ബിസിനസ്സിൽ വാൻ സാമ്പത്തിയേക് ബാധ്യതയുണ്ടായി എന്നും അതിൽ ബന്ധുക്കൾ ഒരു സഹായവും വാഗ്ദാനം ചെയ്തില്ല എന്നും അതാണ് പകയ്ക്ക് പിന്നിലെന്നും പറയപ്പെടുന്നു .എന്നാൽ ഇതേ സമയം കൊല്ലപ്പെട്ട പെൺകുട്ടി ഫർസാന അഫാന്റെ കാമുകി ആയിരുന്നു എന്നും വിവാഹത്തിനുള്ള വീട്ടുൿറ്റ് എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നും പറയപ്പെടുന്നുണ്ട് .

3. കൂട്ടക്കൊലയ്ക്കു മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടോ?

 

3. പ്രായമായ സ്ത്രീ ഉൾപ്പെടെയുള്ള ബന്ധുക്കളെ എന്തുകൊണ്ടു ലക്ഷ്യംവച്ചു?

4. കൊലപാതകത്തിനുള്ള ആസൂത്രണം എപ്പോൾ, എങ്ങനെ നടത്തി?

5. കൊല്ലപ്പെട്ട അഞ്ചിൽ നാലുപേരും ബന്ധുക്കൾ. ബന്ധുവല്ലാത്ത പെൺകുട്ടി എങ്ങനെ ഇരയായി?

6. കുഞ്ഞനുജനെയും അമ്മയെയും ഉറ്റ ബന്ധുക്കളെയും ക്രൂരമായി ആക്രമിച്ച അഫാൻ ലഹരി ഉൾപ്പെടെ എന്തിനെങ്കിലും അടിമയോ?

7. സാമ്പത്തികബാധ്യതയാണു കാരണമെന്ന കുറ്റസമ്മതമൊഴി വിശ്വസിക്കാമെങ്കിൽ എന്താണ് ബാധ്യതയുടെ വലുപ്പം? എങ്ങനെയുണ്ടായി

8. അഫാന്റെ പിതാവ് അബ്ദുൽ റഹിമിനു മകന്റെ നീക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ?

9. പിതാവിന്റെ സാമ്പത്തിക ബാധ്യതയെങ്കിൽ ഉത്തരവാദിത്തം എങ്ങനെ മകന്റെ തലയിലായി?

10. കുടുംബത്തിൽ പിതാവ് ജീവിച്ചിരിക്കെ, അഫാൻ പൊലീസിൽ കീഴടങ്ങുകയും അവിടെവച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തത് എന്തുകൊണ്ട്?

11 .എന്തുകൊണ്ടടവം ഇങ്ങനെകേരളത്തിൽ തുടർച്ചയായി കൊലപാതക പരമ്പരകൾ ഉണ്ടാകുന്നത് ?

12 ഇതിനൊക്കെ എങ്ങനെ ഒരു പരിഹാരം ഉണ്ടാക്കാം .

കരുതിയിരിക്കുക എന്ന് മാത്രമാണ് പൊതുസമൂഹത്തിനോട് പറയാൻ കഴിയുന്നത് .കൂടെ ഉള്ള ഏതൊരാളും ഏത് നിമിഷവും കുട്ടാ വാളിയുടെ കുപ്പായത്തിലേയ്ക്ക് മാറാം.

Leave a Reply

Your email address will not be published. Required fields are marked *