Your Image Description Your Image Description

അടിമകളല്ല, അടിമകളല്ല, ഇനിമേൽ അടിമപ്പണി ചെയ്യാൻ ആശമാരെ കിട്ടില്ല,എന്ന് ഏറ്റു പാടിയ ആശാവർക്കർമാർ കോൺഗ്രസുകാരുടെ അടിമപ്പണിയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അർഹമായ ആനുകൂല്യങ്ങൾ ഒക്കെ ലഭിച്ചിട്ടും പിന്നെയും വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായിട്ടും പിന്നെയും കിട്ടിയതൊന്നും പോരെന്ന കോൺഗ്രസിന്റെ വാക്ക് വിശ്വസിച്ച് ആശാവർക്കർമാർ സ്വന്തം കഞ്ഞിയിൽ പാറ്റ ഇടുകയാണ് ചെയ്യുന്നത്. എന്നാൽ അതിന്മേൽ എന്തെങ്കിലും കടുത്ത നടപടി ഉണ്ടാകുമ്പോൾ ഇപ്പോൾ കൂടെ നിൽക്കും എന്ന് പറയുന്ന കോൺഗ്രസ് നേതൃത്വം കൂടെയുണ്ടാവില്ല എന്ന കാര്യം ഉറപ്പാണ്. സ്വന്തമായി തന്നെ നേതാവും ഒരു ഉറപ്പുമില്ലാത്ത പാർട്ടിയാണ് മറ്റൊരു വിഭാഗത്തെ നയിക്കാനും പിന്നിൽ നിന്ന് ഉന്തി തള്ളി വിടാനും ഇറങ്ങി തിരിച്ചിരിക്കുന്നത്. .ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു അവസാനം ഇല്ലാതെ വരുന്നതോടെ രണ്ടും കൽപ്പിച്ചു നേരിടാന്‍ സർക്കാരും രംഗത്തിറങ്ങി . ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കി. ആശാ വര്‍ക്കര്‍മാര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.സമരം കൊണ്ട് ആരോഗ്യ മേഖലയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടിനെ പാട്ടി ആരും ബോധവാന്മാരല്ല .ആശാ വര്ക്കര്മാരുടെ പ്രവർത്തനം കൂടുതലും സാധാരണജങ്ങൾക്കിടയിൽ ഇറങ്ങി ചെന്നാണ് എന്നുള്ളത് കൊണ്ട് തന്നെ അവരുടെ സമരം നീണ്ടുപോയാൽ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ആകെ അവതാളത്തിലാകും .ആരോഗ്യമേഖലയിലെ ഉദ്യോഗസ്തർ ഒരു തരത്തിൽ സാമൂഹിക സേവനം കൂടിയാണ് ചെയ്യുന്നത് എന്നുള്ള ബോധം ഇല്ലാതായി പോകുന്നത് വളറെകഷ്ടമാണ് . തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഓഫിസര്‍മാര്‍ നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ആശാ വര്‍ക്കര്‍മാര്‍ക്കു പകരം ആരോഗ്യവകുപ്പിലെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം. സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.എന്‍.എച്ച്എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആണ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും എന്‍.എച്ച്എം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കും കത്തു നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നിലവില്‍ നടത്തിവരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കര്‍ശനനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറുടെ കത്തില്‍ പറയുന്നു. എല്ലാ ആശാ വര്‍ക്കര്‍മാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിച്ച് ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കണമെന്ന് നിര്‍ദേശമുണ്ട്. ആശാ പ്രവര്‍ത്തകര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ആലോചിച്ച് മെഡിക്കല്‍ ഓഫിസര്‍മാര്‍ സ്വീകരിക്കണം. ഇത്തരം നടപടികള്‍ക്കു കാലതാമസം ഉണ്ടായാല്‍ തൊട്ടടുത്ത വാര്‍ഡിലെ ആശാ വര്‍ക്കര്‍ക്ക് അധിക ചുമതല നല്‍കിയോ നിലവിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മുഖന്തരമോ ആരോഗ്യമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ മുഖേനയോ ജനങ്ങള്‍ക്കു സേവനം ഉറപ്പാക്കണം. ഇതിന്റെ ഉത്തരവാദിത്തം മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കാണ്. ഇത്തരത്തില്‍ ചുമതല നല്‍കുന്നവര്‍ക്കുള്ള ഇന്‍സെന്റീവ് നല്‍കാന്‍ മിഷന്‍ ഡയറക്ടര്‍ പിന്നീട് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും കത്തില്‍ പറയുന്നു.പാവപ്പെട്ട ആശാവർക്കർമാരെ മുൻനിർത്തി രക്തം കുടിക്കാൻ കൊതി പൂണ്ടിരിക്കുന്ന ചെന്നായകളായി കോൺഗ്രെസ്സുകാർ അധഃപതിക്കുമ്പോൾ ആരോഗ്യരംഗവും അതിലൂടെ പാവപ്പെട്ടവന്റെ ആരോഗ്യ പരിരക്ഷയും മാത്രമല്ല തടസ്സപ്പെടുന്നത് അസ വര്ക്കര്മാരുടെ ജീവിതം കൂടി ആൺപെരുവഴിയിൽ ആകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *