Your Image Description Your Image Description

തർക്കം രൂക്ഷമായി അതിന്റെ മൂര്ധന്യാവസ്ഥയിൽ നിൽക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപത. ഒട്ടേറെ സംഭവങ്ങളാണ് കഴിഞ്ഞ നാല് വർഷമായി നടന്നത് , അതും നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ. അരമന കയ്യേറിയതും ഒഴിപ്പിക്കാൻ വെളുപ്പിന് പോലീസ് കേറിയതും മൂത്രപ്പുരയുടെ മുന്നിൽ പരസ്യമായി വിശുദ്ധ കുർബാനയർപ്പിച്ചു അവഹേളിച്ചതുമൊക്കെ ഈയടുത്ത സമയത്ത് നടന്നതാണ് .

സഭാ പിതാക്കന്മാരെ തെറിവിളിച്ചുകൊണ്ട് പ്രകടനം നടത്തിയതും ആ പ്രകടനത്തിൽ വൈദീകരും കന്യാസ്ത്രീകളും അണിനിരന്നതും കേരളം കണ്ട കാഴ്ചയാണ് . ഏകീകൃത കുർബാന നടപ്പാക്കണമെന്ന് ഒരു വിഭാഗവും അതല്ല ജനാഭിമുഖ കുർബാന മതിയെന്ന് എതിർ വിഭാഗവും . ഇതാണ് തർക്കം .

യഥാർത്ഥത്തിൽ സഭയുടെ ആത്മീയ പിതാവ് മാർപാപ്പയും സിനഡുമൊക്കെ തീരുമാനിച്ചതാണ് അൾത്താരാഭിമുഖ കുർബാന . സഭയുടെ 34 രൂപതകളിലും നടപ്പിലാക്കി , എറണാകുളത്ത് മാത്രം തർക്കമായി . തർക്കം കാരണം പല പള്ളികളിലും കുർബാന പോലും നടക്കുന്നില്ല .

തർക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം തിരുവാങ്കുളം പള്ളിയിൽ സമൂഹ ബലിയും മഹാ സമ്മേളനവും നടന്നു . സമൂഹ ബലിയിൽ ഫാ. ആന്റണി പൂതവേലി മുഖ്യകാർമ്മികനായീ.
ഫാ. ജോർജ് നെല്ലിശേരി പ്രഭാഷണം നടത്തി. ബസ്സ്ലിക അഡ്മിനിസ്ട്രേറ്റർ ഫാ. തര്യൻ ഞാലിയത്തു, ഫാ. സഖാറിയാസ് പറനിലം, ഫാ. തോമസ് ക്‌ളരീഷ്യൻ തുടങ്ങിയവർ സഹ കർമ്മികരായീട്ടാണ് സമൂഹ ബലി നടന്നത് .

തുടർന്നു നടന്ന പൊതുസമ്മേളനം കത്തോലിക്ക കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ വി വി. ആഗസ്റ്റിൻ ഉത്ഘാടനം ചെയ്തു. എ. കെ. സി. സി. അതിരൂപത പ്രസിഡന്റ്‌ ഫ്രാൻസിസ് മൂലൻ അധ്യക്ഷനായിരുന്നു. ബലിയർപ്പിച്ച വൈദീകരും വിവിധ സംഘടനാ നേതാക്കളും പ്രസംഗിച്ചു .

എല്ലാവരും ആഹ്വനം ചെയ്തത് ,അതിരൂപതയിൽ പൂർണ്ണമായും ഏകീകൃത കുർബാന നടപ്പിലാക്കനാമെന്നാണ്. അതിന് പ്രമേയവും പാസാക്കി. ഭൂരിപക്ഷ സഭാസനുകൂല അൽമായ സംഘടനകളും ഈ പരിപാടിയിൽ പങ്കെടുത്തുവെന്നുള്ളതാണ് പ്രത്യേകത .

ഇതൊക്കെയാണവിടെ നടന്നത് . ഇത് നടക്കുമ്പോൾ മൂക്കിന് താഴെ മേജർ ആർച്ചു ബിഷപ്പും വികാരിയും ഉണ്ടായിരുന്നു . അവരെ ഇതിന് മുൻപ് പല തവണ സംഘാടകർ ബന്ധപ്പെട്ടു. ഇതിൽ പങ്കെടുക്കാൻ , പക്ഷെ അവർ പങ്കെടുത്തില്ല .

എന്തുകൊണ്ടാണവർ പങ്കെടുക്കാഞ്ഞത് ? അവർ ആരെയാണ് പേടിക്കുന്നത് ? എന്തുകൊണ്ടാണ് സിനഡ് ഒറ്റക്കെട്ടായി എടുത്ത തീരുമാനം നടപ്പാക്കാത്തത് ? ഈ പ്രതിഷേധ സമ്മേളനം അവരുടെ കണ്ണ് തുറപ്പിക്കുമോ ? സ്ഥാന ത്യാഗം ചെയ്ത ആലഞ്ചേരി പിതാവിന്റെ കാലത്ത് ഇത്രയും രൂക്ഷമല്ലായിരുന്നു പ്രശ്നങ്ങൾ .

ഒരു പക്ഷെ അദ്ദേഹമായിരുന്നു സ്ഥാനത്തെങ്കിൽ ഈ തീരുമാനം നടപ്പിലാക്കിയേനെ . അതിന് വേണ്ട ആർജ്ജവം അദ്ദേഹത്തിനുണ്ട് . അതുകൊണ്ട് തന്നെ വിശ്വാസികൾ ചോദിക്കുന്ന രണ്ടുമൂന്ന് ചോദ്യങ്ങളുണ്ട് ,
എന്തിനാണ് മാർ ആലഞ്ചേരി മേജർ സ്ഥാനം രാജി വെയ്ക്കേണ്ടി വന്നത് ?

എന്തിനാണ് പുതിയ മേജർ ആയി മാർ തട്ടിലിനെ തെരഞ്ഞെടത്ത് വിട്ടത് ? എന്തിനാണ്
വിമതന്മാരുടെ തൊഴനായ പാമ്പ്ലാനിയെ എറണാകുളം വികാരിയാക്കി നിർദ്ദേശിച്ചത്, അല്ലെങ്കിൽ സ്വയം ഏറ്റെടുത്തത് ?

ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ മതി പ്രശ്നങ്ങൾ പരിഹരിക്കാം . ഈ പ്രശ്നം പരിഹരിക്കാൻ സഭ നേതൃത്വത്തിനോ വിമത വിഭാഗത്തിനോ താല്പര്യമില്ലന്നുള്ളതാണ് .

സഭാ നേതൃത്വം പരസ്യമായി വിമതന്മാരെ പിന്തുണയ്ക്കുന്നു . അല്ലെങ്കിൽ ഒറ്റ മണിക്കൂറുകൊണ്ട് തീർക്കാവുന്ന ഈ പ്രശ്നം ഇത്രയും വഷളാക്കിയത് നേതൃത്വം തന്നെയാണ് .

Leave a Reply

Your email address will not be published. Required fields are marked *