Your Image Description Your Image Description

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ നേരിട്ട തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റിനെതിരെ പൊട്ടിത്തെറിച്ച് ഇതിഹാസ പേസര്‍ ഷൊയ്ബ് അക്തര്‍. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഈ തോല്‍വിയില്‍ തനിക്ക് ഒട്ടും നിരാശ തോന്നുന്നില്ലെന്നും ഇതെല്ലാം ഇങ്ങനെ തന്നെ വരുമെന്ന് താന്‍ നേരത്തെ മനസിലാക്കിയിരുന്നെന്നും അക്തര്‍ പറഞ്ഞു.

‘ഇന്ത്യയോടു തോറ്റതില്‍ എനിക്ക് നിരാശയില്ല. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു. അഞ്ച് ബൗളര്‍മാരെ കളത്തിലിറക്കാന്‍ ടീമിന് കഴിയില്ലേ. ലോകത്തെ മുഴുവന്‍ ടീമുകളും പ്ലെയിങ് ഇലവനില്‍ ആറ് ബൗളര്‍മാരെ വരെ വച്ചു കളിക്കുന്നു. നിങ്ങള്‍ എന്താണ് ചെയ്യുന്നത് രണ്ട് ഓള്‍ റൗണ്ടര്‍മാരെ വച്ച് ടീമിനെ ഇറക്കുന്നു. എന്തൊരു ബുദ്ധിശൂന്യമായ മാനേജ്‌മെന്റാണ്. ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ വൈദഗ്ധ്യവും ഒരു ധാരണയുമില്ലാത്ത ടീമിനെ തട്ടിക്കൂട്ടിയ മാനേജ്‌മെന്റാണ് തോല്‍വിയുടെ ഉത്തരവാദികള്‍. താരങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ടീം മാനേജ്‌മെന്റിന് വ്യക്തതയില്ല. കളിക്കാര്‍ക്കും ഇല്ല. എന്താണ് ചെയ്യേണ്ടത് എന്ന് അവര്‍ക്കറിയില്ല.

ഇന്ത്യന്‍ ടീമിലെ രോഹിത്, വിരാട്, ശുഭ്മാന്‍ എന്നിവരെ പോലെ കഴിവുള്ള ഒരു താരവും പാക് ടീമില്‍ ഇല്ല. ഒരു ദിശാബോധവുമില്ലാത്ത ടീമാണിത്’– അക്തര്‍ തുറന്നടിച്ചു. അതേസമയം, വിരാട് കോഹ്‌ലിയെ പ്രശംസിക്കാനും അക്തർ മറന്നില്ല. ‘വിമര്‍ശകരെ നിശബ്ദരാക്കുന്ന പ്രകടനമാണ് കോഹ്‌ലി പുറത്തെടുത്തത്. പാകിസ്ഥാനെതിരെ കളിക്കാന്‍ പറയുമ്പോള്‍ കോഹ്‌ലി തയ്യാറെടുത്തു വരും. സെഞ്ച്വറിയടിച്ച് മടങ്ങും. അദ്ദേഹം സൂപ്പര്‍ സ്റ്റാറാണ്. മികച്ച വൈറ്റ് ബോള്‍ ചെയ്‌സര്‍. അദ്ദേഹം 100 സെഞ്ച്വറികള്‍ നേടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’- അക്തര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *