Your Image Description Your Image Description

ഒന്ന് ചെറുതായി ആശ്വസിച്ചു വരികയായിരുന്ന സ്വർണപ്രേമികലെ വീണ്ടും ഞെട്ടിക്കുന്ന സ്വർണം . കഴിഞ്ഞ ആഴ്ചയിൽ കുറഞ്ഞ വില കണ്ട്ഇനിയും കുറയുമെന്ന് കരുതി കാത്തിരുന്ന ആളുകളുടെ നെഞ്ചിൽ കിട്ടിയ ഇടിയാണ് വീണ്ടും ഉയരുന്ന സ്വർണവില. വെള്ളിയാഴ്ച വില കുറഞ്ഞ ആശ്വാസം തീരുംമുമ്പേ ശനിയാഴ്ച വില കൂടിയിരുന്നു. പുതിയ ആഴ്ച വ്യാപാരം തുടങ്ങിയ ആദ്യം ദിനം തന്നെ വില നേരിയ തോതിൽ വീണ്ടും വർധിച്ചു. അമേരിക്കയിൽ സുപ്രധാനമായ ചില നീക്കങ്ങൾ നടന്നുവരികയാണെന്നും ഒരുപക്ഷേ, ഇതിന് ശേഷം സ്വർണവില കൂടാനുള്ള സാധ്യതയുണ്ടെന്നും വിപണി നിരീക്ഷകർ പറയുന്നു.
കേരളത്തിൽ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പവൻ വില 64560 രൂപയാണ്. ഏറ്റവും കുറഞ്ഞത് 61640 രൂപയും. ഏകദേശം 3000ത്തോളം രൂപയുടെ വർധനവ് ഈ മാസം മാത്രം രേഖപ്പെടുത്തി. ഓരോ മാസവും സ്വർണവിലയിൽ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോർട്ട് നോക്‌സ് പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്…
അമേരിക്കയിൽ സ്വർണം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രമാണ് ഫോർട്ട് നോക്‌സ്. അമേരിക്കയുടെ കൈവശമുള്ള പകുതി സ്വർണവും കെന്റുകിയിലെ ഈ കേന്ദ്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ എത്ര സ്വർണം ഉണ്ട് എന്ന് പരിശോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. 4800 ടൺ സ്വർണം ഇല്ലെങ്കിൽ ഒരുപക്ഷേ, കൂടുതൽ സ്വർണം അമേരിക്ക വാങ്ങിക്കൂട്ടും. ഇതാകട്ടെ, സ്വർണവില കൂടാൻ കാരണമാകുകയും ചെയ്യും.
കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ വർധിച്ച് 8055 രൂപയായി. ഒരു പവൻ സ്വർണത്തിന് 64440 രൂപയും. ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ 70000 രൂപ ചുരുങ്ങിയത് ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്. അഞ്ച് ശതമാനം കുറഞ്ഞ പണിക്കിലിയും മൂന്ന് ശതമാനം ജിഎസ്ടിയും ആഭരണത്തിന് നൽകേണ്ടതുണ്ട്.
അതേസമയം, 22 കാരറ്റ് സ്വർണം വില കൂടി വരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ 18 കാരറ്റിലേക്ക് തിരിഞ്ഞിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കൾ 18 കാരറ്റ് സ്വർണം ചോദിച്ചുവരുന്നു എന്ന് ജ്വല്ലറി വ്യാപാരികൾ പറയുന്നു. 75 ശതമാനം സ്വർണവും 25 ശതമാനം മറ്റു ലോഹങ്ങളും ഉൾപ്പെടുന്ന സ്വർണമാണ് 18 കാരറ്റ്. ഇന്ന് ഈ കാരറ്റിലുള്ള ഒരു ഗ്രാം സ്വർണത്തിന് 6625 രൂപയായി. അഞ്ച് രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
22 കാരറ്റിലെ ആഭരണങ്ങൾ നിർമിക്കുന്നത് എല്ലായിടത്തും മെഷീൻ ഉപയോഗിച്ചാണ്. എന്നാൽ 18 കാരറ്റിലുള്ള സ്വർണത്തിൽ ആഭരണം തയ്യാറാക്കുന്നതിന് മെഷീൻ സാർവത്രികമായി ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ പണിക്കൂലി കൂടും. 18 കാരറ്റിലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടാൻ ഇതൊരു കാരണമാണ്. എന്നാൽ ഉപഭോക്താക്കൾ ഇനിയും കൂടിയാൽ എല്ലാ ജ്വല്ലറികളിലും ആഭരണ നിർമാണത്തിന് മെഷീൻ ഉപയോഗിക്കാൻ തുടങ്ങിയേക്കും.
ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 2940 ഡോളർ ആണ് പുതിയ വില. ആഗോള വിപണിയിലെ വില, മുംബൈ വിപണിയിലെ വില, ഡോളർ-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് ഓരോ ദിവസവും കേരളത്തിലെ ജ്വല്ലറി വ്യാപാരികൾ സ്വർണവില പുതുക്കി നിശ്ചിയിക്കുക. ഇന്ന് പഴയ സ്വർണം വിൽക്കുന്നവർക്ക് രണ്ട് മുതൽ നാല് ശതമാനം വരെ വില കുറച്ചുള്ള തുക ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *