Your Image Description Your Image Description

വായിലിരിക്കുന്ന നാക്ക് സെരിയായില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ആർക്കേലും സംശയമുണ്ടെങ്കിൽ ദാ.. നമ്മുടെ പിസി ജോർജിന് ഒന്ന് ശിഷ്യപ്പെട്ടാൽ മതിയാവും. പണി ഇങ്ങോട് വന്നില്ലേൽ അങ്ങോട്ട് പോയി വാങ്ങിക്കുന്ന പിസി യുടെ നാക്കിനെ കുറിച്ച് അറിയാത്തവരാരും ഈ കേരളക്കരയിൽ ഉണ്ടാവില്ല എന്ന് സാരം.

ഈയിടയ്ക് പുള്ളിയ്ക് വീണ്ടുമൊന്നു നാക്കു പിഴച്ചിരുന്നു.അല്ല, പുള്ളി പറയുമ്പോ നാക്ക് പിഴച്ചതല്ല, നേരെ വർക്ക് ചെയ്തത്. ചെറുതായിട്ട് ഉള്ളിൽ കിടന്ന മത വിദ്വേഷം അങ്ങ് പുറത്തേക്ക് നിറഞ്ഞു തുളുമ്പി. പിന്നെ കേസ് ആയി, പോലീസ് ആയി, കോടതി ആയി. സംഭവം ആകെയങ് കൊഴുത്തു. ഇപ്പോഴിതാ കോടതി പുള്ളിയെ 14 ദിവസത്തേക് റിമാൻഡ് ചെയ്തതിൽ വരെയെത്തി കാര്യങ്ങൾ.
ഇൗരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റാണ് പിസി ജോർജിനെ റിമാന്റ് ചെയ്തത്. ആറ് മണിവരെ പൊലീസിന് ജോർജിനെ കസ്റ്റഡിയിൽ വെയ്ക്കാമെന്ന് കോടതി പറഞ്ഞിരുന്നു. പൊലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല.നിലവിലവിൽ ഇൗരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ചോദ്യങ്ങൾക്ക് വിധേയനാവുകയാണ് പിസി. ഇതിന് ശേഷമുള്ള വെെദ്യ പരിശോധനക്ക് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനുവരി ആറിന് നടന്ന ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ടാണ് പി സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗിന്റെ പരാതിയിലാണ് മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചേർത്ത്‌ കേസെടുത്തത്‌.
രാജ്യത്തെ മുസ്ലിങ്ങൾ മുഴുവൻ വർഗീയവാദികളാണെന്നും പാകിസ്ഥാനിലേക്ക്‌ പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും ആരോപിച്ചിരുന്നു.
മുപ്പതുവർഷത്തോളം എം.എൽ.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് പറഞ്ഞാണ് ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. മതവിദ്വേഷപരാമർശം ആവർത്തിക്കരുതെന്ന കർശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുൻകേസുകളിൽ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുൻകൂർജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ പി.സി. ജോർജ് ഇന്ന് രാവിലെ 11 മണിയോടെയാണ് സിനിമ സ്റ്റൈലിൽ, ഈരാറ്റുപേട്ട കോടതിയിൽ ഹാജരായത്. ചാനൽ ചർച്ചയിൽ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോർജിനെതിരെ കേസ് രജിസ്റ്റർചെയ്തിരുന്നത്.
പിസി ജോർജ് മുൻപ് നടത്തിയ പ്രകോപനപരമായ പരാമർശങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹർജിക്കാരന് മുൻകൂർജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും വിധി പറയുന്നതിനിടെ കോടതി പറയുകയുണ്ടായി.

സത്യം പറഞ്ഞാൽ പിസി യ്ക്കു ഇതൊന്നും പുത്തരിയല്ല. സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന കേസിൽ പി.സി. ജോർജിനെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ കുടുംബ വീട്ടിൽ പോവുന്നത് പോലെയാണ് പുള്ളിക്കാരന് ജയിലും കോടതിയുമൊക്കെ. ചുമ്മാ ഇരുന്നു ബോറടിക്കുമ്പോ എന്തേലുമൊരു പുകിലുണ്ടാക്കുക, അൽ പണി കിട്ടാൻ സാധ്യതയുള്ള എന്തേലുമൊരു പരാമർശം നടത്തുക. പിന്നെ അതിന്റെ പുറകിൽ കുറച്ചു കാലം നടക്കുക. ഇതാണ് പറയുന്നത് നാക്കു വായിൽ കിടക്കണം . ചുമ്മാ അവിടെയും ഇവിടെയും കിടന്നു മെഴുകിയാൽ വയസ്സാൻകാലത് ഗോതമ്പുണ്ട തിന്നു വെള്ളം കുടിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *