Your Image Description Your Image Description

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്തവർഷംവിപുലമായി പരമ്പരാഗത വിത്ത് ഉത്സവം സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്.

പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ  കഞ്ഞിക്കുഴിയിൽ  സംഘടിപ്പിച്ച
സംസ്ഥാനതല പരമ്പരാഗത വിത്ത് ഉത്സവത്തിൻ്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് വിത്തു ബാങ്കുകൾ സ്ഥാപിക്കുകയും  വിത്ത് സംരക്ഷകർക്ക് സാമ്പത്തിക സഹായവും നൽകും. നാടൻ വിത്തുകൾ കൂടുതൽ കർഷകരിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. നാടൻ വിത്തുകളിലെ പോഷക സമ്പന്നതയെ  കുറിച്ച് ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ പഠനങ്ങൾ നടത്തി റിപ്പോർട്ട് കർഷകരിലേക്കും ഉപഭോക്താക്കളിലേക്കും എത്തിക്കും. അന്യം നിന്നു പോകുന്ന വിത്തുകൾ കൃഷിവകുപ്പിന്റെ ഫാമുകളിൽ കൃഷി ചെയ്ത് കർഷകരിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

56.4 ശതമാനം രോഗങ്ങൾ ഉണ്ടാകുന്നത് ഭക്ഷണത്തിലൂടെയാണ്. നല്ല ഭക്ഷണം തന്നെയാണ് ആരോഗ്യം.
വിത്ത് അന്യമായാൽ നാടിന് സംഭവിക്കാൻ പോകുന്ന ദുരന്തത്തെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടായിരിക്കണം എന്നും മന്ത്രി പറഞ്ഞു.

വിജയകരമായി സമാപിച്ച വിത്ത് ഉത്സവത്തിൻ്റെ  ഒന്നാം ദിവസം തന്നെ പല പ്രദർശന സ്റ്റാളുകളിലും എത്തിച്ച വിത്തുകൾ തീർന്നു പോകുന്ന അവസ്ഥയാണ് ഉണ്ടായത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങൾകൊണ്ട് 25  സ്റ്റാളുകളിൽ  നിന്നും 20 ലക്ഷത്തിലധികം രൂപയുടെ വിൽപ്പനയാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.

കഞ്ഞിക്കുഴി പി. പി. സ്വാതന്ത്ര്യം സ്മാരക കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സമാപന ചടങ്ങിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുതിർന്ന കർഷകയായ ശശികല പുഴാരത്തിനെയും കുട്ടിക്കർഷക എസ്. പാർവതിയേയും ആദരിച്ചു.
വയലാർ ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ് ഓമന ബാനർജി, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.എം. സന്തോഷ് കുമാർ,  വയലാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ജി. നായർ,
സംസ്ഥാനവില നിർണയ ബോർഡ് ചെയർമാൻ ഡോ.രാജശേഖരൻ,
സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സൂസൻ ജോൺ, അഡീഷണൽ ഡയറക്ടർമാരായ തോമസ് സാമുവൽ, കെ.പി. സെലീനാമ്മ,ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി,ആത്മ പ്രോജക്ട് ഡയറക്ടർ സഞ്ജു സൂസൻ മാത്യു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ,  കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. കമലമ്മ,എസ്. ജ്യോതി മോൾ, ബൈരഞ്ജിത്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ, വിവിധ  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *