Your Image Description Your Image Description

1971-ലെ വേർപിരിയലിനുശേഷം ആദ്യമായി നേരിട്ടുള്ള വ്യാപാരം പുനരാരംഭിച്ച് പാകിസ്ഥാനും ബംഗ്ലാദേശും. സർക്കാർ അംഗീകരിച്ച ആദ്യത്തെ ചരക്ക് പോർട്ട് ഖാസിമിൽ നിന്ന് പുറപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി ആദ്യം ബംഗ്ലാദേശ് ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് പാകിസ്ഥാൻ (ടിസിപി) വഴി 50,000 ടൺ പാകിസ്ഥാൻ അരി വാങ്ങാൻ സമ്മതിച്ചതോടെയാണ് കരാർ അന്തിമമായത്.

സർക്കാർ ചരക്കുകൾ വഹിച്ചുകൊണ്ട് പാകിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷന്റെ (പിഎൻഎസ്‌സി) ഒരു കപ്പൽ ബംഗ്ലാദേശ് തുറമുഖത്ത് നങ്കൂരമിടും. ഇത് സമുദ്ര വ്യാപാര ബന്ധങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് എന്ന് എക്സ്പ്രസ് ട്രിബ്യൂൺ പത്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി ആദ്യം ഒപ്പുവച്ച കരാർ പ്രകാരം, ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് പാകിസ്ഥാൻ (ടിസിപി) വഴി പാകിസ്ഥാനിൽ നിന്ന് 50,000 ടൺ അരി ഇറക്കുമതി ചെയ്യാൻ ബംഗ്ലാദേശ് തീരുമാനിച്ചു. കയറ്റുമതി രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ബാക്കി 25,000 ടൺ മാർച്ച് ആദ്യം അയക്കും.

സാമ്പത്തിക സഹകരണം വളർത്തിയെടുക്കുന്നതിലും പതിറ്റാണ്ടുകളായി നിശ്ചലമായി കിടന്ന വ്യാപാര മാർഗങ്ങൾ വീണ്ടും തുറക്കുന്നതിലും ഈ വികസനം ഒരു നല്ല ചുവടുവയ്പ്പായി കാണുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും നേരിട്ടുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനും പുതിയ വ്യാപാര കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *