Your Image Description Your Image Description

ആലപ്പുഴ : ആലപുഴ പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജിയിൽ (ഐ.എം.ടി) 2025-2027 വർഷത്തേക്കുള്ള ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 10-ന് സ്ഥാപനത്തിൽവെച്ച് ഗ്രൂപ്പ് ചർച്ചയും അഭിമുഖവും നടത്തുന്നു.

50 ശതമാനം മാർക്കോടെ ഡിഗ്രി വിജയിച്ചവർക്കും (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 45 ശതമാനം, എസ്.ഇ.ബി.സി/ ഒ.ബി.സിക്ക് 48 ശതമാനം) അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും മാറ്റ് /സി -മാറ്റ് /ക്യാറ്റ് ഉള്ളവർക്കും അതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0477-2267602, 9188067601, 9946488075, 9747272045.

Leave a Reply

Your email address will not be published. Required fields are marked *