Your Image Description Your Image Description

വാഷിങ്ടൺ: കഴിഞ്ഞദിവസമാണ് സമൂഹമാധ്യമമായ എക്സിലെ പ്രീമിയം പ്ലസ് ഉപഭോക്താക്കൾക്കായി ഇലോൺ മസ്ക് ‘ഗ്രോക്ക് 3 എഐ ചാറ്റ്ബോട്ട്’ പുറത്തിറക്കിയത്. എന്നാൽ എക്സിൽ ഗ്രോക്ക് 3അവതരിപ്പിച്ചതിനു ശേഷം മസ്ക് പങ്കുവച്ച കുറിപ്പും അതിനു ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമമായ എക്സിലെ പ്രീമിയം പ്ലസ് ഉപഭോക്താക്കൾക്കായി ഇലോൺ മസ്ക് ‘ഗ്രോക്ക് 3 എഐ ചാറ്റ്ബോട്ട്’ പുറത്തിറക്കിയത്. എന്നാൽ എക്സിൽ ഗ്രോക്ക് 3 അവതരിപ്പിച്ചതിനു ശേഷം മസ്ക് പങ്കുവച്ച കുറിപ്പും അതിനു ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

‘‘ഈ ആഴ്ചയിലെ ഓരോ ദിവസവും ഗ്രോക്ക് 3 മെച്ചപ്പെടുത്തികൊണ്ടേയിരിക്കും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പോസ്റ്റിനു മറുപടിയായി റിപ്പോർട്ട് ചെയ്യണം’’ – മസ്ക് എക്സിൽ കുറിച്ചു. ‘‘പുരോഗതിക്ക് അഭിനന്ദനങ്ങൾ! പരീക്ഷിക്കാൻ കാത്തിരിക്കുന്നു.’’ – എന്നാണ് സുന്ദർ പിച്ചൈ പോസ്റ്റിനു മറുപടി നൽകിയത്.

എക്സ്എഐ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ഗ്രോക്ക് 3യ്ക്ക്, ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ചൈനയുടെ ഡീപ്സീക്ക് എന്നിവയേക്കാൾ മികച്ച പ്രവർത്തന ക്ഷമത ഉണ്ടെന്നാണ് മസ്ക് അവകാശപ്പെടുന്നത്. ഗ്രോക്ക് 3 പേടിപ്പെടുത്തുന്ന രീതിയിൽ സ്മാർട്ടാണെന്നു തനിക്കു തന്നെ തോന്നിയിട്ടുണ്ടെന്നായിരുന്നു ദുബായിൽ നടന്ന ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെ മസ്ക് പറഞ്ഞത്. 8 മാസത്തിനുള്ളിലാണ് ഗ്രോക്ക് 3 തങ്ങൾ വികസിപ്പിച്ചെടുത്തതെന്നും മസ്ക് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *