Your Image Description Your Image Description

തിരുവനന്തപുരം : കയര്‍ മേഖലയോടുള്ള അവഗണനയില്‍ സര്‍ക്കാരിനെതിരെ സമരവുമായി സിപിഐ അനുകൂല സംഘടനയായ എഐടിയുസി. നാളെ സംസ്ഥാനത്തെ മുഴുവന്‍ കയര്‍ഫെഡ് ഓഫീസുകളിലേക്കും എഐടിയുസി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

തൊഴിലാളികള്‍ക്ക് തൊഴിലുമില്ല കൂലിയുമില്ലെന്നും വിഎസ് സര്‍ക്കാര്‍ കയര്‍മേഖലയെ ഉണര്‍ത്തിയെങ്കില്‍ ഇന്ന് എല്ലാം പരാജയപ്പെട്ട സ്ഥിതിയെന്നും സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.വി.സത്യനേശന്‍ വിമര്‍ശിച്ചു.

തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ബുധനാഴ്ച കയര്‍ തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി സമരം നടത്തും. കയര്‍ മേഖലയുടെ പരാജയത്തിന് പ്രധാനകാരണം കയര്‍ഫെഡും കയര്‍ കോര്‍പ്പറേഷനും ആണെന്നാണ് എഐടിസിയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *