Your Image Description Your Image Description

ഹിറ്റ് സിനിമകളുടെ സംവിധായകനാണ് രാജമൗലി. എന്നാലിപ്പോൾ ആ ചിത്രങ്ങളുടെ വിജയരഹസ്യം പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. ട്രേഡ് അനലിസ്റ്റ് കോമള്‍ നഹ്തയുമായുള്ള അഭിമുഖത്തിലാണ് ബഹുബലി, ആർആർആർ തുടങ്ങിയ സിനിമകളുടെ വിജയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. യാഥാർഥ്യത്തിൽ ലോജിക്കിൽ അല്ല ആളുകളെ വിശ്വസിപ്പിക്കുന്നതിനാണ് പ്രധാന്യമെന്നും വലിയ സംവിധായകന്മാരുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ എടുത്തു നോക്കിയാൽ ഇതു മനസിലാകുമെന്നും കരൺ ജോഹർ പറഞ്ഞു. സിനിമയില്‍ യുക്തി പിന്നിലേക്ക് നീങ്ങുമ്പോൾ, എന്താണ് മുന്നിൽ വരുന്നത്? എന്ന ചോദ്യത്തിനായിരുന്നു രാജമൗലി ചിത്രങ്ങളെ ഉദാഹര‍ണമായി പറഞ്ഞ്.

ബോധ്യമായിരിക്കും.ഇപ്പോൾ ഇവിടെയുള്ള വലിയ സംവിധായകന്മാരുടെ ബ്ലോക്ക്ബറ്റർ ചിത്രങ്ങൾ എടുത്തു നോക്കിയാൽ മതി. സിനിമയുടെ ലോജിക്കിൽ അല്ല ആളുകൾക്ക് ബോധ്യമുണ്ടായാൽ മതി. ഒരു ബോധ്യമുണ്ടെങ്കിൽ, യുക്തി പ്രശ്നമല്ല .ഉദാഹരണമായി എസ്. എസ് രാജമൗലി സാറിന്റെ ചിത്രങ്ങൾ നോക്കാം, എവിടെയാണ് യുക്തിയുള്ളത്. എന്നാൽ സംവിധായകന്റെ കഥപറച്ചിലിലുള്ള തികഞ്ഞ ആത്മവിശ്വാസം പ്രേക്ഷകരെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു. രാജമൗലി ചിത്രങ്ങളിൽ സിനിമയില്‍ സംവിധായകന്റെ ബോധ്യം മാത്രമേ കാണാനാകൂ.

ഗദർ, അനിമൽ എന്നീ ചിത്രങ്ങൾക്കും ഇത് ബാധകമാണ്. ഒരു ഹാൻഡ് പമ്പ് ഉപയോഗിച്ച് 1,000 പേരെയൊക്കെ അടിക്കുന്നതിൽ എന്ത് ലോജിക്കാണുള്ളത്. പക്ഷെ സണ്ണി ഡിയോളിന് ഇതു ചെയ്യാൻ കഴിയുമെന്ന് സംവിധായകൻ അനിൽ ശർമ വിശ്വസിക്കുന്നു. അതിനാൽ പ്രേക്ഷകരായ നമ്മളും വിശ്വസിച്ചു. എന്നാൽ അതേസമയം ലോജിക്കിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു സിനിമയെ ദുരന്തമാക്കുകായും ചെയ്യും’- കരൺ ജോഹർ പറഞ്ഞു വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *