Your Image Description Your Image Description

ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 ന് സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി ചേർത്തല ഗവ. പോളിടെക്നിക് കോളേജിൽ എംആർഎഫ് കമ്പനിയുടെ ഇൻ്റേൺഷിപ്പ് അഭിമുഖം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ് തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ചേർത്തല നഗരസഭാധ്യക്ഷ ഷേർലി ഭാർഗ്ഗവൻ അധ്യക്ഷയായി. ചേർത്തല നഗരസഭ ഉപാധ്യക്ഷൻ ടി എസ് അജയകുമാർ, കെ കെ ഇ എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനി വര്‍ഗീസ്, കെ-ഡിസ്ക് ഒ എൽ ഒ ഐ കൺസൾട്ടൻ്റ് പി ജയരാജ്, എംആർഎഫ് പ്രതിനിധി പ്രസ്റ്റി കുര്യൻ, ഗവ. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഐ എസ് സ്മിത, പ്ലേസ്മെന്റ് കോർഡിനേറ്റർ എം അനൂപ് തുടങ്ങിയവർ പങ്കെടുത്തു.

എസ് എസ് എല്‍ സി, ഹയർസെക്കൻഡറി, ഐടിഐ, ഡിഗ്രി, ഡിപ്ലോമ, എഞ്ചിനീയറിംഗ് (ബിഇ/ബി ടെക്) ബിരുദധാരികളായ ആൺകുട്ടികൾക്കാണ് തൊഴിൽമേള നടത്തിയത്. 212 ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുത്തു. 114 പേർ ആദ്യ റൗണ്ട് പൂർത്തിയാക്കി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പനിയുടെ കോട്ടയം ശാഖയിലേക്കുള്ള ഇൻ്റേൺ ട്രെയിനി ഒഴിവിലേക്ക് നിയമനം ലഭിക്കും.
(പിആർ/എഎൽപി/432)

Leave a Reply

Your email address will not be published. Required fields are marked *