Your Image Description Your Image Description

കഴിഞ്ഞ വർഷമൊടുവിൽ ഇന്ത്യൻ വിപണിയിലെത്തിയ ഓസ്‌ട്രേലിയൻ മോട്ടോർ സൈക്കിൾ കമ്പനിയായ ബ്രിക്സ്റ്റണിന്റെ ക്രോംവെൽ 1200 എന്ന സൂപ്പർബൈക്ക് സ്വന്തമാക്കി നടൻ മാധവൻ. ബ്രിക്സ്റ്റണിന്റെ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവാണ് മാധവൻ.

കെ എ ഡബ്ള്യു വെലോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനിയുമായി സഹകരിച്ചാണ് ഓസ്‌ട്രേലിയൻ കമ്പനി ഇന്ത്യയിൽ ഈ സൂപ്പർബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന് വാഹനം കൈമാറുന്നതിന്റെ വീഡിയോ ബ്രിക്സ്റ്റൺ ഇന്ത്യ തങ്ങളുടെ സമൂഹ മാധ്യമ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒലിവ് ഗ്രീൻ നിറമാണ് തന്റെ പ്രിയപ്പെട്ട വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. 7.84 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ എക്സ് ഷോറൂം വില.

റൗണ്ട് എൽ ഇ ഡി ഹെഡ്‍ലാംപുകൾ, ആറ് ലിറ്റർ ഫ്യുവൽ ടാങ്ക്, ഫ്ലാറ്റ് സിംഗിൾ സീറ്റ്, യു എസ് ബി പോർട്ട്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, മോഡുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ ക്രോംവെൽ 1200 ബൈക്കിലുണ്ട്. 1222 സി സി ലിക്വിഡ് കൂൾഡ് ട്വിൻ സിലിണ്ടർ എൻജിൻ 82 ബി എച്ച് പി പവറും 108 എൻ എം ടോർക്കും സൃഷ്ടിക്കും.

Leave a Reply

Your email address will not be published. Required fields are marked *