Your Image Description Your Image Description

അമേരിക്കയിൽ നാശം വിതച്ച ലോസ് ഏഞ്ചല്‍സ് കാട്ടുതീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായി അഗ്‌നിശമന സേനാംഗങ്ങള്‍ പ്രഖ്യാപിച്ചു. കാലിഫോര്‍ണിയയിലെ അഗ്‌നിശമന ഏജന്‍സിയായ കാല്‍ ഫയര്‍ അതിന്റെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലോസ് ഏഞ്ചല്‍സിലും കാലിഫോര്‍ണിയയിലും ഉണ്ടായ രണ്ട് തീപിടുത്തങ്ങളും 100 ശതമാനം നിയന്ത്രണവിധേയമായതായാണ് ഇവരുടെ വെബ്‌സൈറ്റ് റിപ്പോര്‍ട്ടിലുള്ളത്.’

ലോസ് ഏഞ്ചല്‍സില്‍ മൂന്നാഴ്ചയിലേറെയായി ആളിപ്പടര്‍ന്ന കാട്ടുതീ 30ലധികം പേരുടെ ജീവനെടുക്കുകയും പതിനായിരക്കണക്കിന് പേരുടെ താമസസ്ഥലങ്ങളും കെട്ടിടങ്ങളും കത്തിച്ചാമ്പലാകുകയും ചെയ്തിരുന്നു. തെക്കന്‍ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ പാലിസേഡ്സ്, ഈറ്റണ്‍ തീപിടുത്തങ്ങള്‍ അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ദുരന്തങ്ങളിലൊന്നായിരുന്നു. 37,000 ഏക്കറിലധികം (150 ചതുരശ്ര കിലോമീറ്റര്‍) 10,000-ത്തിലധികം വീടുകള്‍ കത്തിച്ചു, നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം സംഭവിച്ചതായാണ് ഏകദേശ കണക്കുകള്‍.

അമേരിക്കയെ ഞെട്ടിച്ച വിനാശകരമായ രണ്ട് തീപിടുത്തങ്ങളും ജനുവരി 7 നാണ് ആരംഭിച്ചത്. എന്നാല്‍ അവയുടെ കൃത്യമായ കാരണം ഇതുവരെ അധികാരികള്‍ക്ക് കണ്ടെത്താനായിട്ടില്ല.
ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന ആഗോളതാപനം മൂലം തീപിടുത്തത്തിന് ആക്കം കൂട്ടുന്ന സാഹചര്യങ്ങള്‍ ഉണ്ടായെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *