Your Image Description Your Image Description

സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​യി​ലാ​ണ്ടി തി​ക്കോ​ടി പാ​ലൂ​ർ ക​രി​യാ​ട് റി​നീ​ഷി​നെ​യാ​ണ് (45) വ​ട​ക​ര അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് സി ​കെ. ജ​യ​പ്ര​സാ​ദും പാ​ർ​ട്ടി​യും അ​റ​സ്റ്റു ചെ​യ്ത​ത്.

ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വാ​ട്ടും താ​ഴെ പാ​ർ​ക്കോ ആ​ശു​പ​ത്രി​ക്ക് സ​മീ​പം​വെ​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ വെ​ച്ച് മ​ദ്യ​വു​മാ​യി പ്ര​തി പി​ടി​യി​ലാ​യ​ത്. വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *