Your Image Description Your Image Description

തിരുവനന്തപുരം : പുതിയ സിപിഐഎം ജനറൽ സെക്രട്ടറി ആരെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ. എം എ ബേബി ജനറൽ സെക്രട്ടറി ആകുമോ എന്നകാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്ന് കെ കെ ഷൈലജ പ്രതികരിച്ചു.

കെ കെ ഷൈലജയുടെ പ്രതികരണം….

പാർട്ടി കോൺഗ്രസിന്റെ ഏറ്റവും അവസാനഘട്ടത്തിൽ മാത്രമാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന അജണ്ടയിലേക്ക് കടക്കുകയാണ്.എം എ ബേബി ജനറൽ സെക്രട്ടറി ആകുമോ എന്നകാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ല.

കമ്മിറ്റികളിൽ ഉൾപ്പെട്ട് പ്രവർത്തിക്കുന്നതിന് കൂടുതൽ പുതിയ ആളുകളെ കൂടി കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് 75 വയസ് പ്രായപരിധി പാർട്ടി പറഞ്ഞിട്ടുള്ളത്. ഈ പ്രായപരിധി കർശനമായി നടപ്പാക്കുമെന്നാണ് പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞത്.അതിനർത്ഥം പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുകയല്ല, കമ്മിറ്റിക്കടക്കം നേതൃത്വം നൽകികൊണ്ട് അവരെല്ലാം കൂടെയുണ്ടാകും.

ഈ സമ്മേളനത്തിൽ സംവരണത്തിലൂടെ വനിതാ പ്രാതിനിധ്യം വരുമെന്നുള്ള കാര്യത്തിൽ സാധ്യത കാണുന്നില്ല. അതിനർത്ഥം സ്ത്രീകളെ അവഹേളിക്കുന്നുവെന്നല്ല, മറ്റ് സാധ്യതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് കൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *