Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി ബോയ്സ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. മുറിയിലെ താമസക്കാരുടെ വിവരങ്ങൾ തേടി ഹോസ്റ്റൽ വാര്‍ഡന് എക്‌സൈസ് ഇന്ന് കത്തയക്കും.

യൂണിവേഴ്സിറ്റി കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ തമിഴ്നാട് സ്വദേശിയുടേതാണ് കഞ്ചാവ് പിടികൂടിയ 455-ാം നമ്പർ മുറി. 20 ​ഗ്രാം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാൽ ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *