Your Image Description Your Image Description

ഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട 8 എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തില്‍ സജീവമാകുമെന്ന് രാജിവെച്ച എംഎല്‍എമാര്‍ വ്യക്തമാക്കി. എംഎല്‍എമാരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേര്‍ക്കും ബിജെപി അംഗത്വം നല്‍കി.

രാജിവെച്ച എംഎല്‍എമാരായ നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂര്‍), ബിഎസ് ജൂണ്‍ (ബിജ്വാസന്‍) എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. സ്വന്തം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി ഇവര്‍ പ്രവര്‍ത്തിക്കും. നേരത്തെ പാര്‍ട്ടി വിട്ട കൈലാഷ് ഗെലോട്ട് വഴിയാണ് അസംതൃപ്തരെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *