Your Image Description Your Image Description

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വാണിജ്യസ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഖുറിയാത്ത് വിലായത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി. അതേസമയം കെട്ടിടത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. പലർക്കും സാര​മായ പരിക്കേറ്റിട്ടുണ്ട്. തൊട്ടടുത്ത കെട്ടിടത്തെയും അപകടം ബാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *