Your Image Description Your Image Description

കഴിഞ്ഞ സാമ്പത്തിക വർഷം റോയൽ എൻഫീൽഡ് നടത്തിയത് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 10,09,900 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 11 ശതമാനം വളർച്ചയാണ് വിൽപ്പനയിൽ കമ്പനിക്ക് ഉണ്ടായത്.

2025 മാർച്ചിൽ മാത്രം റോയൽ എൻഫീൽഡ് വിൽപ്പന 34 ശതമാനം വളർന്ന് 1,01,021 യൂണിറ്റായി. 2024-25 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിൽപ്പന 9,02,757 യൂണിറ്റായും വളർന്നു. 2024 സാമ്പത്തിക വർഷത്തിൽ ഇത് 8,34,795 യൂണിറ്റായിരുന്നു. അതേസമയം കയറ്റുമതി 37 ശതമാനം വർദ്ധിച്ച് 1,07,143 യൂണിറ്റായി.

ക്ലാസിക് 350, ബുള്ളറ്റ് 350 എന്നിവ നയിക്കുന്ന റോയൽ എൻഫീൽഡ് 350 മോഡലുകളാണ് ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായി തുടരുന്നത്. റെക്കോർഡ് ഭേദിച്ച വർഷത്തിൽ, 5,00,000 യൂണിറ്റിലധികം റോയൽ എൻഫീൽഡ് ഹണ്ടർ 350 മോർലിൻ്റെ വിൽപ്പന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സൂപ്പർ മെറ്റിയർ 650 വിൽപ്പനയും 50,000 യൂണിറ്റുകൾ മറികടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *